Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭിണിക്ക് സീറ്റൊഴിഞ്ഞ് കൊടുക്കാൻ പെൺകുട്ടികളോട് ആവശ്യപ്പെട്ടത് ഇഷ്ടമായില്ല; ഭർത്താവിനെ ബസിൽ നിന്ന് തള്ളിത്താഴെയിട്ട് മർദ്ദിച്ചു; കണ്ണൂരിൽ അക്രമത്തിനിരയായ കൂലിത്തൊഴിലാളി ഗുരുതരാവസ്ഥയിൽ

ഗർഭിണിക്ക് സീറ്റൊഴിഞ്ഞ് കൊടുക്കാൻ പെൺകുട്ടികളോട് ആവശ്യപ്പെട്ടത് ഇഷ്ടമായില്ല; ഭർത്താവിനെ ബസിൽ നിന്ന് തള്ളിത്താഴെയിട്ട് മർദ്ദിച്ചു; കണ്ണൂരിൽ അക്രമത്തിനിരയായ കൂലിത്തൊഴിലാളി ഗുരുതരാവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഗർഭിണിക്ക് ബസിൽ സീറ്റൊഴിഞ്ഞുകൊടുക്കാന് ആവശ്യപ്പെട്ടതിന് ഗൃഹനാഥനെ മർ്ദ്ദിച്ച് ബസിൽ നിന്ന് തള്ളി താഴെയിട്ടു, അബോധാവസ്ഥയിലായ ഇദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളജിലെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കടലായി കാഞ്ഞിരയിലെ പാണ്ഡ്യാല വളപ്പില് പി.വി.രാജനെയാണ് (50) അതീവ ഗുരുതരാവസ്ഥയില് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് കണ്ണൂർ് സ്റ്റേഡിയം കോർണറിലാണ് ആളുകൾ നോക്കിനില്‌ക്കെ ക്രൂരമായ സംഭവം നടന്നത്. കൂലിപ്പണിക്കാരനായ രാജൻ ഭാര്യ സവിതയോടൊപ്പം വാരത്തെ ഒരു മരണവീട്ടിൽ് പോയി തിരികെ വീട്ടിലേക്ക് പോകാനാണ് സ്വകാര്യ ബസിൽ ് കയറിയത്.

താലൂക്ക് സ്റ്റോപ്പിൽ് നിന്നും ബസിൽ കയറിയ ഗർഭിണിക്ക് സീറ്റൊഴിഞ്ഞുകൊടുക്കാൻ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന രണ്ട് പെൺകുട്ടികളോട് രാജന് ആവശ്യപ്പെട്ടതായിരുന്നു പ്രശ്‌നങ്ങൾക്ക് തുടക്കം. രാജൻ പെൺ്കുട്ടികളോട് സീറ്റൊഴിഞ്ഞുകൊടുക്കാനാവശ്യപ്പെട്ടതിനെ പിറകിലിരുന്ന ഒരു യുവാവും മറ്റ് രണ്ടുപേരും ചോദ്യം ചെയ്യുകയും രാജനെ ആക്രമിക്കുകയായിരുന്നുവെന്ന് ഭാര്യ സവിത പറഞ്ഞു.

പ്ലാസ ജംഗ്ഷനിലേക്ക് ടിക്കറ്റെടുത്തിരുന്നുവെങ്കിലും കുഴപ്പം വേണ്ടെന്ന് പറഞ്ഞ് ഭാര്യ ബസ് സ്റ്റേഡിയം കോർ്ണറിലെത്തിയപ്പോള് രാജനെയും വിളിച്ച് അവിടെ ഇറങ്ങാൻ് ശ്രമിക്കുന്നതിനിടയിൽ അക്രമികൾ രാജനെ ബസിൽ നിന്ന് തള്ളി താഴെയിടുകയും റോഡിൽ വീണ ഇദ്ദേഹത്തെ ബസില് നിന്നിറങ്ങി മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

നടപ്പാതയിലെ സ്ലാബിൽ തലയിടിച്ച് വീണ് ബോധം നഷ്ടപ്പെട്ട രാജനെ പരിസരത്തുള്ളവർ ഓട്ടോയിൽ കണ്ണൂര് മാധവറാവുസിന്ധ്യ ആശുപത്രിയിലും അവിടെനിന്ന് എകെജി ആശുപത്രിയിലും പിന്നീട് കൊയിലി ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

കൊയിലിയില് വച്ച് നടത്തിയ സ്‌കാനിംഗില് തലച്ചോറിൽ് രക്തം കട്ടപിടിച്ചതായി കണ്ട് ഡോക്ടർ്മാരുടെ നിർദ്ദേശപ്രകാരമാണ് രാത്രിയിൽ പരിയാരം മെഡിക്കൽ കോളജ് ന്യൂറോ ഐസിയുവിൽ  പ്രവേശിപ്പിച്ചത്. ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ലാത്ത രാജന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ് പറഞ്ഞു. ഇതു സംബന്ധിച്ച് ഇന്ന് രേഖാമൂലം പൊലീസിൽ പരാതി നല്കുമെന്ന് രാജന്റെ മകൻ സജേഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP