Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിൽ വകുപ്പ് പരിശോധന നടത്തിയത് പാചക വാതക വിതരണ മേഖലയിലും ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങളിലും; പരിശോധനകൾ നടന്നത് തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം

തൊഴിൽ വകുപ്പ് പരിശോധന നടത്തിയത് പാചക വാതക വിതരണ മേഖലയിലും ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങളിലും; പരിശോധനകൾ നടന്നത് തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക വിതരണമേഖലയിലും ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങളിലും തൊഴിൽ വകുപ്പ് സംസ്ഥാന വ്യാപകമായി സ്‌ക്വാഡ് ഇൻസ്പെക്ഷൻ നടത്തി. തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം ലേബർ കമ്മീഷർ പ്രണബ് ജ്യോതിനാഥിന്റെ നിയന്ത്രണത്തിലും അഡീഷണൽ ലേബർ കമ്മീഷണർ (എൻഫോഴ്സ്മെന്റ്)-ന്റെ നേതൃത്വത്തിലുമായിരുന്നു പരിശോധന. തൊഴിൽ വകുപ്പിലെ റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ, ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്), അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 2 എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ക്വാഡ് ഇൻസ്പെക്ഷൻ നടന്നത്.

പാചകവാതകവിതരണ മേഖലയിൽ സംസ്ഥാനത്താകമാനം 199 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 1219 പുരുഷ തൊഴിലാളികളും 311 സ്ത്രീ തൊഴിലാളികളുമടക്കം ആകെ 1530 തൊഴിലാളികളെ നേരിൽ കണ്ട് നടത്തിയ അന്വേഷണത്തിൽ 126 തൊഴിലാളികൾക്ക് (52 പുരുഷതൊഴിലാളികൾ, 74 സ്ത്രീ തൊഴിലാളികൾ) മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. ചില സ്ഥാപനങ്ങളിൽ നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡെയ്സ് നിയമപ്രകാരമുള്ള ആനുകൂല്യം നിഷേധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കേരളാ ഷോപ്പ്സ് ആൻഡ് കൊമേഷ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം, മിനിമം വേതന നിയമം, കോൺട്രാക്ട് ലേബർ നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് നിയമം എന്നിവ പ്രകാരമുള്ള ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. പരിശോധന നടത്തിയ മിക്ക സ്ഥാപനങ്ങളും വേതനസുരക്ഷാ പദ്ധതിയിലൂടെ തൊഴിലാളികൾക്ക് വേതനം നല്കുന്നില്ലെന്ന് വ്യക്തമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP