Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൂര്യാതപം: തൊഴിൽ സമയം പുനക്രമീകരിച്ചും തീയതി ദീർഘിപ്പിച്ചും ലേബർ കമ്മീഷണറുടെ ഉത്തരവ്; പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് മൂന്ന് വരെ വിശ്രമവേള

മറുനാടൻ ഡെസ്‌ക്‌

വേനൽക്കാലം ആരംഭിച്ച സാഹചര്യത്തിൽ പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിൽ സമയം പുനക്രമീകരിച്ചും തീയതി ദീർഘിപ്പിച്ചും ലേബർ കമ്മീഷണർ സി.വി.സജൻ ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായും പൊതുജന താൽപ്പര്യം മുൻനിർത്തിയും 1958-ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24(3) പ്രകാരം സംസ്ഥാനത്തിനുള്ളിൽ വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം 2019 ഫെബ്രുവരി 25 മുതൽ ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ച് നേരത്തേ ഉത്തരവായിരുന്നു.

ഏപ്രിൽ 30-ന് ശേഷം വേനൽ മഴ ലഭിച്ചുവെങ്കിലും പകൽ താപനില കുറയാത്ത സാഹചര്യത്തിലാണ് തൊഴിൽ സമയ ക്രമീകരണം മെയ്‌ 20-വരെ ദീർഘിപ്പിച്ച് ഉത്തരവായത്. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം മൂന്നു മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിനുള്ളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചയ്ക്കുശേഷവും ഉള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചിട്ടുണ്ട്.

സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നു. സംസ്ഥാനത്തെ ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്)മാർക്കാണ് ഉത്തരവ് നടപ്പിലാക്കാനുള്ള ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP