Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യാർ തീവ്ര ചുഴലിക്കാറ്റായി; വ്യാഴാഴ്ചവരെ തെക്കൻ കേരളത്തിൽ കനത്തമഴയ്ക്കു സാധ്യത; ചൊവ്വാഴ്ച കൊല്ലത്തും ബുധനാഴ്ച ഇടുക്കിയിലും ഓറഞ്ച് അലെർട്ട്; കാറ്റിന്റെ വേഗം മണിക്കൂറിൽ 290 കിലോമീറ്റർ വരെ ഉയരുമെന്ന് കാലാവസ്ഥ നിരിക്ഷണ കേന്ദ്രം

ക്യാർ തീവ്ര ചുഴലിക്കാറ്റായി; വ്യാഴാഴ്ചവരെ തെക്കൻ കേരളത്തിൽ കനത്തമഴയ്ക്കു സാധ്യത; ചൊവ്വാഴ്ച കൊല്ലത്തും ബുധനാഴ്ച ഇടുക്കിയിലും ഓറഞ്ച് അലെർട്ട്; കാറ്റിന്റെ വേഗം മണിക്കൂറിൽ 290 കിലോമീറ്റർ വരെ ഉയരുമെന്ന് കാലാവസ്ഥ നിരിക്ഷണ കേന്ദ്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; മധ്യകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ക്യാർ ചുഴലിക്കാറ്റ് തീവ്രമായി. ചുഴലിയുടെ സ്വാധീനഫലമായി വ്യാഴാഴ്ചവരെ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുണ്ട്.ഗോവയിലും കർണാടകയിലും മഹാരാഷ്ട്രയിലും ശനിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതിതീവ്ര ചുഴലിക്കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ഗോവയിലെത്തിയ വിനോദസഞ്ചാരികൾക്കും മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നോർത്ത് ഗോവയിലും സൗത്ത് ഗോവയിലും അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മുന്നറിയിപ്പിനെത്തുടർന്ന് പടിഞ്ഞാറൻ തീരങ്ങളിൽ ജാഗ്രത പാലിക്കുന്നുണ്ടെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. കടലിൽ ഒറ്റപ്പെട്ടുപോയ ബോട്ടുകളെ കണ്ടെത്താൻ ഡോർണിയർ വിമാനവും കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും തിരച്ചിൽ ഊർജിതമാക്കി.

വെള്ളിയാഴ്ച രാവിലെയോടെയാണ് മഹാരാഷ്ട്രയ്ക്ക് സമീപം അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയത്. ഒമാൻ തീരത്തേക്ക് നീങ്ങുന്ന ക്യാർ എന്ന് പേരിട്ട ഈ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും കാറ്റിന്റെ സ്വാധീനം കാരണം ഒറ്റപ്പെട്ട ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

മുംബൈ തീരത്തുനിന്ന് 620 കിലോമീറ്ററോളം ദൂരത്തായിരുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ ഒമാൻതീരത്തേക്കു നീങ്ങുകയാണ്. തിങ്കളാഴ്ചയോടെ ഇത് അതിതീവ്രമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. തിങ്കളാഴ്ച രാവിലെ ഈ കടൽമേഖലയിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 290 കിലോമീറ്റർ വരെയായിരിക്കും. ചൊവ്വാഴ്ചയ്ക്കുശേഷം ശക്തി കുറഞ്ഞുതുടങ്ങും. 

ചൊവ്വാഴ്ച കൊല്ലം ജില്ലയിലും ബുധനാഴ്ച ഇടുക്കി ജില്ലയിലും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും വ്യാഴാഴ്ചവരെ ഇടുക്കിവരെയുള്ള തെക്കൻജില്ലകളിലും മഞ്ഞ ജാഗ്രതയുമുണ്ട്.ചൊവ്വാഴ്ചവരെ കിഴക്ക്, മധ്യ അറബിക്കടൽ മേഖലയിലും നവംബർ ഒന്നുവരെ പടിഞ്ഞാറ്, മധ്യ അറബിക്കടൽ മേഖലയിലും മീൻപിടിക്കാൻ പോകരുത്. തിങ്കളാഴ്ച ലക്ഷദ്വീപ്, മാലദ്വീപ് മേഖലയിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 50 കിലോമീറ്റർവരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.

ചൊവ്വാഴ്ചമുതൽ വ്യാഴാഴ്ചവരെ തെക്കുകിഴക്കൻ അറബിക്കടൽ, കേരള തീരം, ലക്ഷദ്വീപ്, മാലദ്വീപ് മേഖല എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 50-60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.തെക്കുകിഴക്കൻ അറബിക്കടലിൽ ബുധനാഴ്ചയോടെ മറ്റൊരു ന്യൂനമർദം രൂപപ്പെട്ടേക്കും. ഇതിന്റെ തീവ്രതയും പാതയും കണക്കാക്കിയിട്ടില്ല. മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ചവരെ ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ മേഖല, കന്യാകുമാരി, മാന്നാർ കടലിടുക്ക്, തെക്കൻ തമിഴ്‌നാട് തീരമേഖലകളിലും മീൻപിടിക്കാൻ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP