Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹലോ മിസ്റ്റർ എംഡി.. ഈഫ് യൂ ആർ എ ജെന്റിൽമാൻ.. കം അപ്പ് ഫോർ എ സെറ്റിൽമെന്റ്..! ചേർത്തല കെവി എം ആശുപത്രി മുതലാളിയുടെ വീട്ടിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി നഴ്‌സുമാർ; ജീവിത സമരം കൂടുതൽ ആളിപ്പടരാതിരിക്കാൻ ഉടൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് യുഎൻഎ: ആവേശോജ്ജ്വല സമരത്തിന്റെ ദൃശ്യങ്ങൾ കാണാം..

ഹലോ മിസ്റ്റർ എംഡി.. ഈഫ് യൂ ആർ എ ജെന്റിൽമാൻ.. കം അപ്പ് ഫോർ എ സെറ്റിൽമെന്റ്..! ചേർത്തല കെവി എം ആശുപത്രി മുതലാളിയുടെ വീട്ടിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി നഴ്‌സുമാർ; ജീവിത സമരം കൂടുതൽ ആളിപ്പടരാതിരിക്കാൻ ഉടൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് യുഎൻഎ: ആവേശോജ്ജ്വല സമരത്തിന്റെ ദൃശ്യങ്ങൾ കാണാം..

ആർ പിയൂഷ്

ചേർത്തല: ചേർത്തല കെവി എം ആശുപത്രിയിലെ സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ച് യുഎൻഎയുടെ നേതൃത്വത്തിൽ ആശുപത്രി മുതലാളിയുടെ വസതിയിലേക്ക് നഴ്‌സുമാരുടെ പന്തംകൊളുത്തി പ്രകടനം. 164 ദിവസം പിന്നിട്ട സമരം ഒത്തു തീർപ്പാക്കാൻ ആശുപത്രി മാനേജ്‌മെന്റോ സർക്കാർ അധികൃതരോ തയ്യാറാകാത്തതിനെ തുടർന്നാണ് നഴ്‌സുമാർ ഇന്ന് വൈകീട്ട് സമരവുമായി രംഗത്തിറങ്ങിയത്. ഇന്നലെ റോഡ് ഉപരോധിച്ചുള്ള സമരം പൊലീസ് ലാത്തിച്ചാർജ്ജിൽ കലാശിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചു കൂടിയായിരുന്നു നഴ്‌സുമാർ ഇന്ന് കെവി എം ആശുപത്രി മുതാലാളി ഡോ. ഹരിദാസിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയത്.

കെവി എം ആശുപത്രിക്ക് മുമ്പിലെ സമരപന്തലിൽ നിന്നും ആരംഭിച്ച മാർച്ചിൽ 150ലേറെ നഴ്‌സുമാർ പങ്കെടുത്തു. തീപന്തമേന്തി മലയാളി നഴ്‌സുമാർ സമരത്തിൽ അണിനിരന്നു. യുഎൻഎയുടെ പതാകയും മുദ്രാവാക്യം വിളികളുമായാണ് ജീവനക്കാർ ഡോ. ഹരിദാസിന്റെ വീട്ടിലേക്ക് മാർച്ച് ചെയ്തത്. സമരം തീർക്കാൻ തയ്യാറാകാത്ത ആശുപത്രി മാനേജ്‌മെന്റിനെതിരെ രൂക്ഷമായ മുദ്രാവാക്യം വിളികളുമായാണ് നഴ്‌സുമാർ നടന്നു നീങ്ങിയത്.

ഹലോ മിസ്റ്റർ എംഡി.. ഈഫ് യൂ ആർ എ ജെന്റിൽമാൻ.. കം അപ്പ് ഫോർ എ സെറ്റിൽമെന്റ്.. എന്നു തുടങ്ങുന്ന മുദ്രാവാക്യങ്ങളാണ് നഴ്‌സുമാർ മുഴക്കിയത്. റോഡിന്റെ ഇടതുവശം ചേർന്ന് ഗതാഗത തടസമൊന്നും വരുത്താത്ത വിധത്തിലായിരുന്നു നഴ്‌സുമാരുടെ സമരം. കനത്ത പൊലീസ് സുരക്ഷും ഒരുക്കിയിരുന്നു. പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തിയാൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉണ്ടാകുമെന്ന് നഴ്‌സുമാർ മുന്നറിയിപ്പു നൽകി. ഈമാസം 15ന് മുമ്പ് സർക്കാർ ഈ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തി പുറത്താക്കിയ നഴ്‌സുമാർക്ക് ജോലി ചെയ്യാൻ അവസരം ഉണ്ടാക്കി നൽകണമെന്ന് യുഎൻഎ വർക്കിങ് പ്രസിഡന്റ് ഷോബി ആവശ്യപ്പെട്ടു.

സർക്കാരിന്റെ ഭാഗത്ത് നിന്നും കെ.വി എം മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കാനായി മരണം വരെ നിരാഹാരം ചെയ്യുമെന്നും ഷോബി പറഞ്ഞു. അതേസമയ കെവി എം സമരത്തിന് വിവിധ കോണുകളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയുടെ സമീപ ജില്ലകളായ കൊല്ലം, കോട്ടയം, എറണാകുളം എന്നിവടങ്ങളിൽ നിന്നും എല്ലാ യു.എൻ.എ യൂണിറ്റുകളിൽ നിന്നും പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണ്. ഏകദേശം നൂറിലധികം നഴ്സുമാർ നിലവിൽ സമരപന്തലിൽ മുദ്രാവാക്യം വിളികളുമായി സുജനപാലിന് പിന്തുണയേകുന്നുണ്ട്.

കെവി എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിനെ അടിച്ചമർത്താൻ പൊലീസ് നീക്കത്തിൽ കടത്ത പ്രതിഷേധവും നിലനിൽക്കുന്നുണ്ട്. ഇന്നലെ പോലസ് ലാത്തിച്ചാർജിൽ അഞ്ച് നഴ്‌സുമാർക്ക് പരിക്കേറ്റു. സമരം ചെയ്യുന്ന നഴ്‌സുമാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കാനാരംഭിച്ചു. സമരത്തെ സർക്കാർ ബലപ്രയോഗത്തിലൂടെ നേരിടുന്നതിൽ പ്രതിഷേധിച്ച് ഈമാസം 15ന് സംസ്ഥാന വ്യാപകമായി പണിമുടക്കാൻ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP