Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

മനോരമ ന്യൂസിലെ നിഷ പുരുഷോത്തമന്റെയും ഏഷ്യാനെറ്റ് ന്യൂസിലെ കമലേഷിന്റെയും കുടുംബത്തെപ്പോലും അപഹസിച്ചുകൊണ്ട് ആക്രമണം അഴിച്ചു വിടുന്നു; വനിത മാധ്യമപ്രവർത്തകരെ അടക്കം വ്യക്തിഹത്യ നടത്തി അപമാനിക്കുന്ന സൈബർ പോരാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ

മനോരമ ന്യൂസിലെ നിഷ പുരുഷോത്തമന്റെയും ഏഷ്യാനെറ്റ് ന്യൂസിലെ കമലേഷിന്റെയും കുടുംബത്തെപ്പോലും അപഹസിച്ചുകൊണ്ട് ആക്രമണം അഴിച്ചു വിടുന്നു; വനിത മാധ്യമപ്രവർത്തകരെ അടക്കം വ്യക്തിഹത്യ നടത്തി അപമാനിക്കുന്ന സൈബർ പോരാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനാധിപത്യത്തിൽ ബഹുകക്ഷി രാഷ്ട്രീയത്തിനൊപ്പം അനിവാര്യമാണ് മാധ്യമ സ്വാതന്ത്ര്യവും.ഭരണാധികാരികൾ മാറിവരികയും കാലികമായി സജീവമായി നിൽക്കുന്ന വിഷയങ്ങൾ മാധ്യമങ്ങൾ ചർച്ച ചെയ്യുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതു സ്വാഭാവികം മാത്രമാണ്.കേന്ദ്രത്തിലായാലും കേരളത്തിലായാലും കഴിഞ്ഞകാല ങ്ങളിലെല്ലാം മാധ്യമങ്ങൾ ഭരണകൂടങ്ങളെ കൈകാര്യം ചെയ്തിട്ടുള്ളത് അങ്ങനെയാണ്.

ഇഷ്ടമില്ലാത്ത വാർത്ത വരുമ്പോൾ രാഷ്ട്രീയ കക്ഷികളുടെ സൈബർ പോരാളികൾ മാധ്യമപ്രവർത്ത കരുടെ നേർക്കു കുതിര കയറുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ഒരു നിലയ്ക്കും അനുവദിക്കാനാവില്ല. ജനാധിപത്യത്തിന്റെ എന്നല്ല , മനുഷ്യത്വത്തിന്റെ തന്നെ സീമകൾ ലം ഘിക്കുന്ന വിധത്തിലാണ് വനിതകളടക്കം മാധ്യമ പ്രവർത്തകർക്കു നേരെ സൈബർ പോരാളി കൾ അഴിഞ്ഞാടുന്നത് .

Stories you may Like

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ മനോരമ ന്യൂസിലെ നിഷ പുരുഷോത്തമൻ , ഏഷ്യനെറ്റ് ന്യൂസിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ കമലേഷ് എന്നിവരുടെ കുടുംബത്തെപ്പോലും അപഹസിച്ചുകൊണ്ടാണ് ആക്രമണം അഴിച്ചു വിടുന്നത് അങ്ങേയറ്റം അപലപനീയമായ നടപടിയാണ്

സാമൂഹിക മാധ്യമ ഇടം അപകീർത്തി പ്രചാരണത്തിന് വേദിയാക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്ത് കർക്കശ ശിക്ഷ ഉറപ്പാക്കണമെന്ന് യൂണിയൻ പ്രസിഡന്റ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും മുഖ്യമന്ത്രിയോടും സംസ്ഥാന പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP