Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടനാട് ഏരിയ കമ്മിറ്റിക്കു കീഴിലുള്ള 10 എൽസികളിലും യോഗം; ഏരിയ നേതൃത്വത്തിനെതിരേ കലാപക്കൊടിയുയർത്തി രാജിവെച്ചവരുമായി സിപിഎം

കുട്ടനാട് ഏരിയ കമ്മിറ്റിക്കു കീഴിലുള്ള 10 എൽസികളിലും യോഗം; ഏരിയ നേതൃത്വത്തിനെതിരേ കലാപക്കൊടിയുയർത്തി രാജിവെച്ചവരുമായി സിപിഎം

സ്വന്തം ലേഖകൻ

കുട്ടനാട്: ഏരിയ നേതൃത്വത്തിനെതിരേ കലാപക്കൊടിയുയർത്തി രാജിവെച്ചവരുമായി സിപിഎം. ജില്ലാ നേതൃത്വം ശനിയാഴ്ച ചർച്ച നടത്തും. കുട്ടനാട് ഏരിയ കമ്മിറ്റിക്കു കീഴിലുള്ള 10 എൽ.സി.കളിലും യോഗം ചേരും. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളുടെ നേതൃത്വത്തിലാണ് ചർച്ച. കൂട്ടരാജിക്ക് തുടക്കം കുറിച്ച പ്രശ്‌നം ഏറ്റവും സങ്കീർണമായ രാമങ്കരിയിൽ ജില്ലാ സെക്രട്ടറി ആർ. നാസർ പങ്കെടുക്കും.

കലാപക്കൊടി ഉയർത്തിയ മുഴുവൻ പേരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. ആറ് എൽ.സി.കളിൽനിന്ന് 307 പേരാണ് രാജിവെച്ചത്. രാജിക്കത്തു നൽകിയ അംഗങ്ങൾക്ക് പറയാനുള്ള പരാതികൾ കേൾക്കുകയാണ് ചർച്ചയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP