Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുളിങ്കുന്ന് പടക്കശാലയിലെ സ്‌ഫോടനം; ഇന്നലെ രണ്ട് പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ മരണ സംഖ്യ ആറായി; ചികിത്സയിലിരിക്കുന്ന രണ്ട് പേരുടെ നില അതീവ ഗുരുതമായി തുടരുന്നു

പുളിങ്കുന്ന് പടക്കശാലയിലെ സ്‌ഫോടനം; ഇന്നലെ രണ്ട് പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ മരണ സംഖ്യ ആറായി; ചികിത്സയിലിരിക്കുന്ന രണ്ട് പേരുടെ നില അതീവ ഗുരുതമായി തുടരുന്നു

സ്വന്തം ലേഖകൻ

കുട്ടനാട്: പുളിങ്കുന്നിലെ അനധികൃത പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി ഇന്നലെ രിച്ചു. പുളിങ്കുന്ന് കരിയിൽചിറ തോമസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ തോമസ് (തങ്കമ്മ56), കന്നിട്ടച്ചിറ സതീശന്റെ ഭാര്യ ബിന്ദു (42) എന്നിവരാണു ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളേജദിൽ മരിച്ചത്. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നു പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ബിന്ദുവിന്റെ സംസ്‌കാരം 2നു വീട്ടുവളപ്പിലും തങ്കമ്മയുടെ സംസ്‌കാരം ഉച്ചയ്ക്കുശേഷം പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിലും നടക്കും. തങ്കമ്മയുടെ മക്കൾ : നിബിൻ, നീതു, ഉണ്ണി. മരുമകൻ : അജോ. ബിന്ദുവിന്റെ മക്കൾ : അശ്വതി, ആദിത്യൻ.പരുക്കേറ്റ 4 പേർ കൂടി ചികിത്സയിലുണ്ട്. ഇതിൽ 2 പേരുടെ നില അതിഗുരുതരമായി തുടരുന്നു.

20ന് രണ്ടരയോടെയാണു പുളിങ്കുന്ന് പുരയ്ക്കൽ പി.വി.ആന്റണി (തങ്കച്ചൻ), സെബാസ്റ്റ്യൻ ജേക്കബ് (ബിനോച്ചൻ) എന്നിവരുടെ ഉടമസ്ഥതയിലുള്ള അനധികൃത പടക്കശാലയിൽ തീപിടിത്തമുണ്ടായത്. പടക്കനിർമ്മാണ ശാലയിലെ ജീവനക്കാരായ 8 സ്ത്രീകൾ ഉൾപ്പെടെ 10 പേർക്കാണു പൊള്ളലേറ്റത്. പുളിങ്കുന്ന് കിഴക്കേച്ചിറ ബേബിച്ചന്റെ ഭാര്യ കുഞ്ഞുമോൾ (55) അപകട ദിവസവും പുളിങ്കുന്ന് മുപ്പതിൽ ജോസഫ് ചാക്കോ (റെജി48), പുളിങ്കുന്ന് കണ്ണാടി മലയിൽ പുത്തൻവീട്ടിൽ ലൈജുവിന്റെ ഭാര്യ ബിനു (30), കണ്ണാടി ഇടപ്പറമ്പിൽ വിജയമ്മ (55), എന്നിവർ തുടർന്നുള്ള ദിവസങ്ങളിലും മരിച്ചു.

പടക്കനിർമ്മാണശാല ഉടമകളിൽ ഒന്നാം പ്രതിയായ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തങ്കച്ചൻ ആലപ്പുഴ സബ് ജയിലിൽ റിമാൻഡിലാണ്. രണ്ടാം പ്രതിയായ ബിനോച്ചനെ പിടികിട്ടിയിട്ടില്ല. ലോക്ഡൗണിന്റെ സാഹചര്യത്തിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്തുന്നതിനു പ്രതിബന്ധങ്ങളുണ്ടെന്നും പ്രതി കോട്ടയം ജില്ലയിൽ ഒളിവിൽ കഴിയുന്നതായി സൂചന ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥനായ പുളിങ്കുന്ന് സിഐ എസ്.നിസാം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP