Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പറവൂർ പീഡന കേസിലെ പ്രതി; സംസ്ഥാനത്ത് 50 ഓളം കേസുകളിൽ വിചാരണ നേരിടുന്ന കുറ്റവാളി; അന്തർ സംസ്ഥാന വാഹന തട്ടിപ്പ് സംഘത്തലവൻ കുറുക്കൻ ഷബീർ തിരൂരിൽ പിടിയിൽ

പറവൂർ പീഡന കേസിലെ പ്രതി;  സംസ്ഥാനത്ത് 50 ഓളം കേസുകളിൽ വിചാരണ നേരിടുന്ന കുറ്റവാളി; അന്തർ സംസ്ഥാന വാഹന തട്ടിപ്പ് സംഘത്തലവൻ കുറുക്കൻ ഷബീർ തിരൂരിൽ പിടിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: അന്തർ സംസ്ഥാന വാഹന തട്ടിപ്പ് സംഘത്തലവൻ കുറുക്കൻ ഷബീർ തിരൂരിൽ പിടിയിലായി. 2011 ൽ പറവൂർ പീഡന കേസിൽ നിലവിൽ വിചാരണ നേരിടുന്നയാളും കേരളത്തിലങ്ങോളം 50 ഓളം കേസുകളിൽ പ്രതിയും നിരവധി സ്റ്റേഷനുകളിൽ അറസ്റ്റ് വാറന്റ് നിലവിലുള്ളയാളുമായ തിരുനാവായ ചെറുപറമ്പിൽ അഹമ്മദ് ഹാജി മകൻ ഷബീർ എന്ന കുറുക്കൻ ഷബീർ ആണ് പിടിയിലായത്.

തിരൂരിൽ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിലാണ് ഇയാൾ അറസ്റ്റിലായത്. വില കൂടിയ വാഹനങ്ങളിൽ സഞ്ചരിച്ച് ആഡംബര ഫ്ലാറ്റുകളിൽ താമസിച്ചാണ് ഇയാൾ തട്ടിപ്പുകൾ നടത്തിയിരുന്നത്. ഏത് വിധേനയും ആളുകളെ പറ്റിച്ച് പണമുണ്ടാക്കി ആഡംബര ജീവിതം നയിക്കുന്നതിനാൽ ഇയാൾക്ക് കുറുക്കൻ ഷബീർ എന്ന വിളിപ്പേര് കിട്ടി.

വർഷങ്ങൾക്ക് മുൻപ് രേഖകളില്ലാതെ ഹരിയാനയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന് ഇയാൾ ഉപയോഗിക്കുകയായിരുന്ന ആഡംമ്പര ക്യാരവാൻ പൊലീസ് പിടികൂടിയിരുന്നു. നിലവിൽ എറണാംകുളം ആസ്ഥാനമാക്കി വൻ ഹോട്ടൽ തുടങ്ങുന്ന കാര്യം പറഞ്ഞ് പലരിൽ നിന്നും പണം സ്വരൂപിച്ചിരുന്നു. എന്നാൽ പണം മുടക്കിയവർ നടത്തിയ അന്വേഷണത്തിൽ തങ്ങൾ പറ്റിക്കപ്പെട്ടുവെന്ന് അവർക്ക് ബോധ്യമായി.

കുറ്റിപ്പുറത്ത് വ്യാജ സ്വർണം വച്ച് പണം തട്ടിയതിന് ബാങ്കിന്റെ പരാതിയിൽ ഇയാൾക്കെതിരെ കേസുകൾ എടുത്ത് വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഒട്ടുമിക്ക ജില്ലകളിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

2014 ൽ ഗുരുവായൂരിൽ വാഹനങ്ങൾ വാടകക്ക് എടുത്ത് മറിച്ച് മറ്റു സംസ്ഥാനങ്ങളിൽ മറിച്ചു വിറ്റ കേസിൽ അറസ്റ്റിലായപ്പോൾ ആന്ധ്രയിലെ കുപ്പം എന്ന സ്ഥലത്തു നിന്ന് നിരവധി ആഡംഭര വാഹനകളാണ് പൊലീസ് കണ്ടെടുത്തത്. വർഷങ്ങൾക്ക് മുൻപ് തന്റെ വീടിനോട് ചേർന്ന് അനധികൃതമായി മണൽ കടത്തിയതിന് നിരവധി കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്.

നിലവിൽ എറണാംകുളം കേന്ദ്രമാക്കി ഒളിവിൽ കഴിഞ്ഞു വരവേയാണ് മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്. സുജിത്ദാസിന്റെ നിർദ്ദേശത്തിൽ തിരൂർ ഡി.വൈ.എസ്‌പി: കെ.എം ബിജു, തിരൂർ ഇൻസ്പെക്ടർ ജിജോ എന്നിവരുടെ നേതൃത്വത്തിൽ തീരുർ ഡൻസാഫ് ടീംആണ് ഇയാളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP