Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വടയമ്പാടി ജാതി മതിൽ സമരത്തെക്കുറിച്ച് പ്രസംഗത്തിൽ സംസാരിച്ചത് ആർഎസ്എസ് പ്രവർത്തകരെ പ്രകോപിപ്പിച്ചു; കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആർഎസ്എസ് ആക്രമണം; അസഭ്യവർഷവുമായെത്തിയ പ്രവർത്തകർ കുരീപ്പുഴയുടെ വാഹനം തടഞ്ഞ് അക്രമിച്ചു

വടയമ്പാടി ജാതി മതിൽ സമരത്തെക്കുറിച്ച് പ്രസംഗത്തിൽ സംസാരിച്ചത് ആർഎസ്എസ് പ്രവർത്തകരെ പ്രകോപിപ്പിച്ചു; കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആർഎസ്എസ് ആക്രമണം; അസഭ്യവർഷവുമായെത്തിയ പ്രവർത്തകർ കുരീപ്പുഴയുടെ വാഹനം തടഞ്ഞ് അക്രമിച്ചു

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനുനേരെ ആക്രമണം. കൊല്ലം കടയ്ക്കൽ കോട്ടുങ്കലിൽവച്ചാണ് അദ്ദേഹത്തെ കൈയേറ്റം ചെയ്തത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. അദ്ദേഹം പൊലീസിൽ പരാതിയും നൽകി.

കോട്ടുങ്കലിലെ ഒരു വായനശാല സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കവെ വടയമ്പാടി ജാതി മതിൽ സമരത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹത്തിനെതിരെ കൈയേറ്റമുണ്ടായത്. അക്രമാസക്തരായ പ്രവർത്തകർ കുരീപ്പുഴക്ക് നേരെ അസഭ്യവർഷവുമായി എത്തുകയായിരുന്നു.

കൈരളി ഗ്രന്ധശാല സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ച ശേഷം പുറത്തേക്ക് ഇറങ്ങുകയായിരുന്ന കുരീപ്പുഴക്ക് നേരെ ഒരു സംഘം എത്തി വളയുകയായിരുന്നു. വടയമ്പാടി ജാതി മതിലിനെക്കുറിച്ച് സംസാരിച്ചതിനെ തുടർന്നാണ് തനിക്കെതിരേ ആക്രമണമുണ്ടായതെന്നാണും ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആധുനിക തലമുറയിലെ ശ്രദ്ധേയനായ മലയാളകവിയാണ് ഒരാളാണ് കുരീപ്പുഴ ശ്രീകുമാർ. ആർഎസ്എസിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ നിരന്തരമായി തന്റെ കവിതകളിലൂടെ പ്രതികരിക്കുന്ന കവി കൂടിയാണ് കുരീപ്പുഴ. ഒരു ഹൈന്ദവദേവന്റെ പേരിലുള്ളതായതിനാൽ ശ്രീപത്മനാഭസ്വാമി പുരസ്‌കാരം നിരസിക്കുകയും ചെയ്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP