Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

അനധികൃത കയ്യേറ്റം മൂലം രോഗിയായ പിതാവിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും മാർഗമില്ല; സാബു കെ കുഞ്ഞപ്പന്റെ പരാതിയിൽ പുറംപോക്ക് അളന്നു തിട്ടപ്പെടുത്താൻ കളക്ടർ ഉത്തരവിട്ടിട്ടും അധികൃതർക്ക് അനങ്ങാപ്പാറ നയം; വാളകം കുന്നുക്കുരുടി ഫീൽഡ് കനാൽ കയ്യേറ്റം അളക്കൽ വൈകുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലെന്ന് പരാതിക്കാരൻ

അനധികൃത കയ്യേറ്റം മൂലം രോഗിയായ പിതാവിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും മാർഗമില്ല; സാബു കെ കുഞ്ഞപ്പന്റെ പരാതിയിൽ പുറംപോക്ക് അളന്നു തിട്ടപ്പെടുത്താൻ കളക്ടർ ഉത്തരവിട്ടിട്ടും അധികൃതർക്ക് അനങ്ങാപ്പാറ നയം; വാളകം കുന്നുക്കുരുടി ഫീൽഡ് കനാൽ കയ്യേറ്റം അളക്കൽ വൈകുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലെന്ന് പരാതിക്കാരൻ

പ്രകാശ് ചന്ദ്രശേഖർ

പെരുംമ്പാവൂർ: അനധികൃത കൈയേറ്റം മൂലം രോഗിയായ പിതാവിനെ ആശുപത്രിയിൽ എത്തിക്കാൻ പോലും മാർഗ്ഗമില്ലന്ന മകന്റെ പരാതിയിൽ പുറംപോക്ക് അളന്ന് തിട്ടപ്പെടുത്താൻ കളക്ടർ ഉത്തരവിട്ടിട്ടും അധികൃതർക്ക് അനങ്ങാപ്പാറ നയം. അളക്കേണ്ടത് തങ്ങളുടെ കനാൽ തീരമായിട്ടും റവന്യൂവകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചില്ലന്ന് പെരിയാർവാലി അധികൃതരും. വാളകം കുന്നുക്കുരുടി ഫീൽഡ് കനാൽ കയ്യേറ്റം അളക്കുന്നതിന്റെ റവന്യൂവകുപ്പിന്റെ നീക്കം ഇപ്പോഴും തുടങ്ങിയിടത്തുതന്നെ.

2018 സെപ്റ്റംബർ 29-നാണ് എറണാകുളം ജില്ലാകളക്ടർ ആയിരുന്ന മുഹമ്മദ് വൈ സഫറുള്ള വാളകം കുന്നുക്കുരുടി ഫീൽഡ് കനാൽ തീരം അളന്ന് തിട്ടപ്പെടുത്താൻ ഉത്തരവിട്ടത്. കീഴില്ലം മണ്ണൂർ കുഴുമ്പാടൻ സാബു കെ കുഞ്ഞപ്പന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കളക്ടർ പുറംപോക്ക് അളന്ന് തിട്ടപ്പെടുത്താൻ ഉത്തരവിട്ടത്. പിതാവ് കുഞ്ഞപ്പൻ വിവിധ രോഗങ്ങൾക്ക് ചികത്സയിലാണെന്നും അടിയന്തിര സാഹചര്യങ്ങളിൽ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യം ആവശ്യമാണെന്നും കയ്യേറ്റം മൂലം വീട്ടിലേയ്ക്ക് ആംബുലൻസ് എത്താൻ മാർഗ്ഗമില്ലാതായിരിക്കുകയാണെന്നും അതിനാലാണ് കനാൽ പുറം പോക്ക് അളന്നുതിട്ടപ്പെടുത്തി കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി കളക്ടറെ സമീപിച്ചതെന്നും സാബു കുഞ്ഞപ്പൻ മറുനാടനോട് വ്യക്തമാക്കി.

കളക്ടർ ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു എന്നും ഇതുപ്രകാരം താലൂക്ക് സർവ്വയർ കൈയേറ്റം അളക്കുന്നതിനായി ഈ മാസം 11-ന് സ്ഥലത്തെത്തിയെന്നും എന്നാൽ പ്രദേശവാസികൾ എതിർത്തതിനാൽ ലക്ഷ്യം പൂർത്തീകരിക്കാൻ ആയില്ലെന്നുമാണ് കുത്തുനാട് താലൂക്ക് ഓഫീസിലെ എൽ ആർ തഹസീർദാർ ഈ വിഷയത്തിൽ മറുനാടനോട് പ്രതികരിച്ചത്. സർവ്വയർക്ക് സൗകര്യമുള്ള ഒരു ദിവസം വീണ്ടും ആളക്കാൻ നടപടിസ്വീകരിക്കുമെന്നും ഈ ഘട്ടത്തിൽ പൊലീസ് സഹായത്തിന് ആവശ്യപ്പെടുമെന്നും തഹസീൽദാർ വ്യക്തമാക്കി.

കളക്ടറുടെ ഉത്തരവിലുള്ള പ്രദേശം മാത്രമല്ല ,കനാൽ തീരം മുഴുവൻ അളക്കാമെങ്കിൽ സർവ്വേനടപടികളുമായി സഹകരിക്കാമെന്നും ഇല്ലാത്ത പക്ഷം ഉദ്യോഗസ്ഥ നീക്കം തടയുമെന്നായിരുന്നു പ്രദേശവാസികളുടെ മുന്നറിയിപ്പെന്നും ഇക്കാര്യം ഇവർ രേഖ മൂലം അറിയിച്ചിട്ടുണ്ടെന്നും ഇത് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായും താലുക്ക് സർവ്വയർ അറിയിച്ചു. എന്നാൽ സർവ്വേ സംമ്പന്ധിച്ച് യാതൊരറിവും ഓഫീസിൽ ലഭിച്ചിട്ടില്ലന്നും കളക്ടർക്ക് പരാതി നൽകിയ സാബുകുഞ്ഞപ്പൻ ഓഫീസിലെത്തി വിവരം അറിയിച്ചപ്പോഴാണ് റവന്യൂവകുപ്പിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു നീക്കം ഉണ്ടായത് അറിയുന്നതെന്നും പെരിയാർ വാലി അസിസ്റ്റന്റ് എക്സിസ്യൂട്ടീവ് എഞ്ചിനിയർ ശ്രീകുമാർ വ്യക്തമാക്കി.

റവന്യൂവകുപ്പിന്റെ ഭാഗത്തുനിന്നും കൈയേറ്റപ്രദേശം അളക്കുന്നതിനുള്ള നീക്കമുണ്ടായാൽ പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കളക്ടർ ഉത്തരവിട്ട് 8 മാസത്തോളം എത്തുമ്പോഴാണ് പേരിനെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും നീക്കമുണ്ടായതെന്ന് സാബു പറയുന്നു. രാഷ്ട്രീയ ഇടപെടലുകളാണ് നടപടി വൈകാൻ കാരണം. സ്വന്തംവീട്ടിൽ കിടന്ന് മരിക്കണമെന്ന പിതാവിന്റെ ആവശ്യം പോലും നിറവേറ്റാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അതിനാൽ ഇക്കാര്യത്തിൽ ഉന്നത അധികൃതർ ഇടപെട്ട് ഉടൻ പരിഹാരമുണ്ടാക്കണമെന്നുമാണ് സാബുവിന്റെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP