Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളക്ടറുടെ ഉത്തരവുമായി മണ്ണെടുക്കാൻ വന്നവരെ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ തടഞ്ഞു; കളക്ടറുടെ ഉത്തരവുമായി മണ്ണെടുക്കാനെത്തിയവരെ തടഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് നേതാക്കൾ

കളക്ടറുടെ ഉത്തരവുമായി മണ്ണെടുക്കാൻ വന്നവരെ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ തടഞ്ഞു; കളക്ടറുടെ ഉത്തരവുമായി മണ്ണെടുക്കാനെത്തിയവരെ തടഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് നേതാക്കൾ

ജാസിം മൊയ്തീൻ

 കോഴിക്കോട്; ജില്ലാ കളക്ടറുടെ ഉത്തരവുമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്ത് കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാൻ വന്നവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന് സമീപത്ത് കാലങ്ങളായി കൂട്ടിയിട്ടിട്ടുള്ള മണ്ണെടുക്കാൻ വന്ന കോൺട്രാക്ടറെയും ജെസിബിയും ലോറികളുമടങ്ങുന്ന വാഹനങ്ങളെയുമാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യഹരിദാസിന്റെ നേതൃത്വത്തിൽ തടഞ്ഞത്.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വിട്ട്നൽകിയ സ്ഥലത്ത് നിർമ്മിച്ച മനിസിവിൽസ്റ്റേഷന്റെയും ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ഷോപ്പിങ് കോംപ്ലക്സിന്റെയും ബാക്കി വന്ന മണ്ണാണ് മാസങ്ങളായി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള പറമ്പിൽ കൂട്ടിയിട്ടിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നേരത്തെ മണ്ണ് ലേലം ചെയ്തിരുന്നു. ഇതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ രംഗത്തെത്തിയതോടെ ആ ലേലം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ജില്ലാ കളക്ടർ ഈ മണ്ണെടുത്തുമാറ്റാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു.

കളക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് വീണ്ടും മണ്ണ് ലേലം ചെയ്യുകയായിരുന്നു. ഈ മണ്ണ് ലേലത്തിലെടുത്ത കരാറുകാരൻ ഇന്ന് രാവിലെ ജെസിബിയും ലോറികളുമായി ബ്ലോക്ക് പഞ്ചായത്തിനെ സമീപത്തെ മണ്ണ് മാറ്റാനായി എത്തിയപ്പോഴാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. കുന്ദമംഗലം എസ് ഐ എസ് രജീഷ് സ്ഥലത്തെത്തി ചർച്ചനടത്തി ഇരുകൂട്ടരോടും രേഖമൂലം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കരാറുകാരനും ബ്ലോക്ക് പഞ്ചായത്ത് അധികൃതരും സ്റ്റേഷനിൽ പരാതി നൽകി.

ബ്ലോക്ക് പഞ്ചായത്തിന്റെ കസ്റ്റഡിയിലുള്ള മൂന്ന് ലോഡ് മണ്ണ് അനധികൃതമായി കടത്തിയെന്നാരോപിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതരും കളക്ടറുടെ ഉത്തരവുമായി വന്ന തങ്ങളെ മണ്ണെടുക്കാൻ ബ്ലോക്ക് പ്രസിഡണ്ടും സംഘവും അനുവദിക്കുന്നില്ലെന്ന് കാണിച്ച് കരാറുകാരനും പൊലീസിൽ പരാതി നൽകി. സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എല്ലാ മണ്ഡലങ്ങളിലും പൂർത്തിയായ പദ്ധതികളുടെയും പ്രവർത്തികളുടെയും ഉദ്ഘാടനം അടുത്ത മാസം ഒന്ന് മുതൽ നടത്താനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഇതിൽ ഉൾപ്പെട്ട കുന്ദമംഗലം മണ്ഡലത്തിലെ പ്രധാനപ്പെട്ട പദ്ധതിയാണ് ഈ മണ്ണ് കൂട്ടിയിട്ടിരിക്കുന്നതിന്റെ സമീപമുള്ള കുന്ദമംഗലം മിനി സിവിൽ സ്റ്റേഷൻ.

ഉദ്ഘാടനം നടത്താൻ ഈ മൺകൂന തടസ്സമല്ലെങ്കിലും മിനിസിവിൽസ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നതോടെ ഇപ്പോൾ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന കുന്ദമംഗലത്തെ പത്തോളം പ്രധാനപ്പെട്ട സ്ഥാപനങ്ങൾ ഇവിടേക്ക് മാറും. ഇവിടെയെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഏക സ്ഥലത്താണ് ഈ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. കളക്ടറുടെ ഉത്തരവ് അംഗീകരിക്കാതെ വികസനത്തിന് തടസ്സം നിൽക്കുന്ന സമീപനമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്വീകരിക്കുന്നതെന്നും കളക്ടറുടെ ഉത്തരവുമായി മണ്ണെടുക്കാനെത്തിയവരെ തടഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ നടപടിയെടുക്കണമെന്നും എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

എന്നാൽ ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥലത്തെ മണ്ണ് തങ്ങളുടെ അറിവോ സമ്മതമോ കൂടാതെയാണ് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ലേലം ചെയ്തതെന്നും ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡണ്ട് രമ്യഹരിദാസ് മറുനാടനോട് പറഞ്ഞു. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് ഈ മണ്ണ് ലേലത്തില് വെച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കാ്ത്തതിനാൽ വീണ്ടും ലേലത്തിൽ വെക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടിയിലാണ് എംഎൽഎയുടെ അധികാരം ഉപയോഗിച്ച് കളക്ടറെ കൊണ്ട് പ്രത്യേക ഉത്തരവിറക്കി മണ്ണ് മാറ്റാൻ ശ്രമം നടത്തിയത്. രമ്യഹരിദാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP