Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസികളുടെ കാര്യത്തിൽ സർക്കാർ കാട്ടുന്നത് മണ്ടത്തരങ്ങളുടെ ഘോഷയാത്ര; കോവിഡ് പരിശോധനയ്ക്കു പകരം പിപിഇ കിറ്റ് മതിയെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്; തീരുമാനങ്ങൾ മാറ്റി പറയുന്നത് സർക്കാരിന്റെ വീഴ്ചയാണെന്നും കുഞ്ഞാലിക്കുട്ടി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: പ്രവാസികളുടെ കാര്യത്തിൽ സർക്കാർ കാട്ടുന്നത് മണ്ടത്തരങ്ങളുടെ ഘോഷയാത്രയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് പ്രായോഗികമല്ലെന്നു നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. പക്ഷേ സർക്കാർ തന്നിഷ്ടപ്രകാരം മുന്നോട്ടുപോകാൻ ശ്രമിച്ചു. ഇപ്പോൾ അതിൽനിന്നു പിൻവാങ്ങേണ്ടി വന്നതു മണ്ടൻ തീരുമാനത്തിന്റെ ഫലമായിട്ടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോവിഡ് പരിശോധനയ്ക്കു പകരം പിപിഇ കിറ്റ് മതിയെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. ഇതിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഓരോ തീരുമാനമെടുത്തു മാറ്റേണ്ടിവരുന്നതു പ്രവാസി വിഷയത്തിൽ സർക്കാരിന്റെ വീഴ്ചയാണു കാണിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP