Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുന്നശേരി ഫൗണ്ടേഷൻ പുരസ്‌ക്കാരം വിതരണം ചെയ്തു; മരണാനന്തര ബഹുമതിയായി കെ എം മാണിക്ക് ലഭിച്ച പുരസ്‌ക്കാരം മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ളയിൽ നിന്നും ഏറ്റുവാങ്ങി കുട്ടിയമ്മ; അവാർഡ് തുക കാരുണ്യ പ്രവർത്തികൾക്ക് നൽകുമെന്ന് ജോസ് കെ മാണി എംപി

കുന്നശേരി ഫൗണ്ടേഷൻ പുരസ്‌ക്കാരം വിതരണം ചെയ്തു; മരണാനന്തര ബഹുമതിയായി കെ എം മാണിക്ക് ലഭിച്ച പുരസ്‌ക്കാരം മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ളയിൽ നിന്നും ഏറ്റുവാങ്ങി കുട്ടിയമ്മ; അവാർഡ് തുക കാരുണ്യ പ്രവർത്തികൾക്ക് നൽകുമെന്ന് ജോസ് കെ മാണി എംപി

സ്വന്തം ലേഖകൻ

കോട്ടയം: ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ അനുസ്മരണ പ്രഭാഷണവും അവാർഡ് ദാനവും കോട്ടയത്ത് നടന്നു. കോട്ടയം ശാസ്ത്രി റോഡിൽ ദർശന ഓഡിറ്റോറിയത്തിൽ വെച്ച് ചടങ്ങ് മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. മരണാനന്തര ബഹുമതിയായി മുൻ ധനമന്ത്രി കെ.എം മാണിസാറിന് ലഭിച്ച പുരസ്‌ക്കാരം അദ്ദേഹത്തിന്റെ ഭാര്യ കുട്ടിയമ്മ ഏറ്റുവാങ്ങി.

കെ എം മാണിക്ക് ലഭിച്ച അവാർഡ് തുക കാരുണ്യ പ്രവർത്തികൾക്കായി നവജീവൻ പി യു തോമസ് നല്കുന്നതായിരിക്കുമെന്ന് ജോസ് കെ മാണി എംപി വ്യക്തമാക്കി. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, സുരേഷ് കുറിപ്പ്, എംപി തോമസ് ചാഴിക്കാടൻ തുടങ്ങി സാമൂഹ്യ -രാഷ്ട്രീയ- മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP