Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോളനിയിലേയ്ക്കുള്ള യാത്രമധ്യേ തകരാറിലായ ജീപ്പ് നന്നാക്കാൻ മെക്കാനിക്കിനെ കൂട്ടികൊണ്ടുവരാൻ പെരിയാർ നീന്തികടക്കുന്നതിനിടെ ആദിവാസി യുവാവിന് ദാരുണാന്ത്യം; കുഞ്ചിപ്പാറ ആദിവാസിക്കുടിയെ കണ്ണീരിലാഴ്‌ത്തി സുഭാഷിന്റെ വിയോഗം

കോളനിയിലേയ്ക്കുള്ള യാത്രമധ്യേ തകരാറിലായ ജീപ്പ് നന്നാക്കാൻ മെക്കാനിക്കിനെ കൂട്ടികൊണ്ടുവരാൻ പെരിയാർ നീന്തികടക്കുന്നതിനിടെ ആദിവാസി യുവാവിന് ദാരുണാന്ത്യം; കുഞ്ചിപ്പാറ ആദിവാസിക്കുടിയെ കണ്ണീരിലാഴ്‌ത്തി സുഭാഷിന്റെ വിയോഗം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം; രാത്രി കോളനിയിലേയ്ക്കുള്ള യാത്രമധ്യേ തകരാറിലായ ജീപ്പ് നന്നാക്കാൻ മെക്കാനിക്കിനെ കൂട്ടികൊണ്ടുവരാൻ പെരിയാർ നീന്തികടക്കുന്നതിനിടെ ആദിവാസി യുവാവിന് ദാരുണാന്ത്യം.

പെരിയാറിലെ കുട്ടമ്പുഴ ബ്ലാവനകടവിൽ രാത്രി 9 മണിയോടുത്താണ് കുഞ്ചിപ്പാറ ആദിവാസിക്കുടിയെ കണ്ണീരിലാഴ്തിയ ദുരന്തമുണ്ടായത്.ഇവിടുത്തെ താമസക്കാരനായ സുഭാഷാണ്(24) മരണപ്പെട്ടത്. ബാങ്കിലെ ആവശ്യങ്ങൾക്കായി സുഭാഷ് ഉൾപ്പെടെ 7 പേർ ചൊവ്വാഴ്ച രാവിലെ കോളനിയിൽ നിന്നും കൂട്ടമ്പുഴയിൽ എത്തിയിരുന്നു.വൈകിട്ടോടെ ഇവർ ജീപ്പിലാണ് കൂട്ടമ്പുഴയിൽ നിന്നും മടങ്ങിയത്. തിരിച്ചുപോകവെ കല്ലേലിമേടിനും ബ്ലാവനയ്ക്കിടയിൽ തലകുളത്ത് ഇവർ സഞ്ചരിച്ച ജീപ്പ് കേടാവുകയായിരുന്നു.

ഏറെ നേരം ഡ്രൈവർ പണിപ്പെട്ടിട്ടും ജീപ്പിന്റെ തകരാർ പരിഹരിക്കാനായില്ല.തുടർന്ന് തിരികെ നടന്നെത്തി ,പുഴ നീന്തിക്കടന്ന് കുട്ടമ്പുഴയില മെക്കാനിക്കിനെ വിളിച്ചുകൊണ്ടുവരാൻ ഇവർ തീരുമാനിക്കുകയായിരുന്നു.ഇതു പ്രകാരം സുഭാഷും മറ്റ് രണ്ടുപേരും ഇവിടെ നിന്നും പുറപ്പെട്ടു. കടവിലെത്തിയപ്പോൾ താൻ പോയി അക്കരെയുള്ള വള്ളം എടുത്തുകൊണ്ടുവരാമെന്നും പറഞ്ഞ് സുഭാഷ് ആദ്യം പുഴയിലിറങ്ങി നീന്തിയെന്നും മറുകരെ എത്താറായപ്പോഴെയ്ക്കും മുങ്ങിത്താഴ്ന്ന് കാണാതാവുകയായിരുന്നെന്നുമാണ് കൂട്ടത്തിലുണ്ടായിരുന്നവർ പൊലീസിനെ അറിയിച്ചിട്ടുള്ളതെന്ന് കുട്ടമ്പുഴ എസ് ഐ ശശികുമാർ അറിയിച്ചു.പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലന്നും ഇത് ലഭിച്ച ശേഷമേ കൃത്യമയ മരണകാരണം സ്ഥിരീകരിക്കാനാവു എന്നും എസ് ഐ കൂട്ടിച്ചേർത്തു.

സുഭാഷ് നീന്തി മറുകരെ എത്തേണ്ട സമയം കഴിഞ്ഞിട്ടും അനക്കമൊന്നും കേൾക്കാത്തതിനെത്തുടർന്ന് തങ്ങളും പുഴ നീന്തി മറുകരയിലെത്തിയെന്നും അവിടെ എത്തിയിട്ടും ആളെ കാണാത്തതിനെത്തുടർന്ന് സമീപവാസികളെ വിളിച്ചുകൂട്ടി പുഴയിൽ തിരച്ചിൽ നടത്തിയെന്നും തുടർന്ന് സുഭാഷിനെ മുങ്ങിയെടുക്കുകയായിരുന്നെന്നുമാണ് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ വിശദമാക്കുന്നത്.ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്.

മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന്‌ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. അച്ഛൻ: ഷാജിപൊന്നൻ, അമ്മ: പൊന്നമ്മ ഷാജി. ഭാര്യ: ചോയമ്മ. ഒരുവയസുള്ള മകനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP