Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുമ്മനം രാജശേഖരൻ എംഎൽഎ! സെന്റ് തെരേസാസിൽ കുമ്മനം മോദിയുടെ പരിപാടിയിൽ പങ്കെടുത്തത് എംഎൽഎ എന്ന നിലയിൽ; കുമ്മനത്തെ പട്ടികയിൽപ്പെടുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസ്

കുമ്മനം രാജശേഖരൻ എംഎൽഎ! സെന്റ് തെരേസാസിൽ കുമ്മനം മോദിയുടെ പരിപാടിയിൽ പങ്കെടുത്തത് എംഎൽഎ എന്ന നിലയിൽ; കുമ്മനത്തെ പട്ടികയിൽപ്പെടുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളിൽ പ്രോട്ടോകോൾ ലംഘിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ പങ്കെടുപ്പിച്ചത് എംഎൽഎ എന്ന നിലയിൽ. കൊച്ചിയിലെ സെന്റ്തെരേസാസ് കോളേജിൽ വയനാ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പിഎൻ പണിക്കർ അനുസ്മരണ സമ്മേളനത്തിലാണ് കുമ്മനം രാജശേഖരൻ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്.

ശനിയാഴ്‌ച്ച വൈകിട്ടായിരുന്നു പരിപാടി. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് പ്രോട്ടോക്കോൾ വിഭാഗത്തിന് കൈമാറുന്ന പതിവുണ്ട്. പ്രോട്ടോക്കോൾ വിഭാഗത്തിന് കൈമാറിയ ഈ പട്ടികയിലാണ് എംഎൽഎ എന്ന് കുമ്മനം രാജശേഖരനെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി അംഗീകരിച്ചതാണ് പട്ടിക.

മെട്രോ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം രാജശേഖരൻ പങ്കെടുത്തിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് പട്ടിക കൈമാറിയിരുന്നില്ലെന്നും സംസ്ഥാന സർക്കാർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP