Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ദേവനന്ദയുടെ മരണം അസ്വാഭാവികം; ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് കുമ്മനം രാജശേഖരൻ; ദേവനന്ദയുടെ വീട് കുമ്മനം സന്ദർശിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ദേവനന്ദയുടെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മിസോറാം മുൻ ഗവർണറും ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ദേവനന്ദയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. കുട്ടിയുടെ മരണം സംബന്ധിച്ച് സംശയം ജനിപ്പിക്കുന്ന ഒട്ടേറെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. പാദരക്ഷകൾ ധരിക്കാതെയും അമ്മയുടെ അനുവാദമില്ലാതെയും കുട്ടി പുറത്തിറങ്ങാറില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്.

അമ്മയുടെ ഷാൾ കുട്ടിയുടെ മരണ സ്ഥലത്ത് നിന്ന് കണ്ടു കിട്ടിയതും സംശയം ജനിപ്പിക്കുന്നതാണ്. വീട്ടിൽ നിന്ന് കുട്ടിയെ ആരെങ്കിലും കടത്തികൊണ്ട് പോയതാകാമെന്ന ആശങ്കയ്ക്ക് ആക്കം കൂട്ടുന്ന ഇത്തരം ഒട്ടേറെ സാഹചര്യതെളിവുകൾ ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് വിദഗ്ദ്ധവും വ്യാപകവുമായ അന്വേഷണവും തെളിവെടുപ്പും അനിവാര്യമാണ്. പ്രത്യേക സെൽ രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന നിലപാടിനെ കുമ്മനം വിമർശിച്ചു.

സെൽ രൂപീകരിക്കുന്നതിനപ്പുറം ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിയ്‌ക്കേണ്ടത്. അസ്വാഭിവിക മരണമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ അന്വേഷണ സംഘത്തിൽ ഫോറൻസിക് വിദഗ്ദ്ധന്മാരും മികച്ച കുറ്റാന്വേഷണ വിദഗ്ദ്ധന്മാരും ഉണ്ടായിരിക്കണമെന്നും അല്ലാതെ സെൽ രൂപീകരിച്ച് നടക്കുന്ന അന്വേഷണം തൃപ്തികരമാവില്ലെന്നും കുമ്മനം പറഞ്ഞു.മരണം നടന്ന സ്ഥലവും മൃതദേഹം അടക്കം ചെയ്ത വീടും സന്ദർശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP