Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാട്‌സ് ആപ്പ് ഹർത്താലുമായി ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ല; അറസ്റ്റിലായവരുടെ സംഘടനാ ബന്ധം വിശദമായി അന്വേഷിക്കണം; ഇവർക്ക് ആരൊക്കെ പണം നൽകിയെന്നും അന്വേഷിക്കണം: കുമ്മനം രാജശേഖരൻ

വാട്‌സ് ആപ്പ് ഹർത്താലുമായി ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ല; അറസ്റ്റിലായവരുടെ സംഘടനാ ബന്ധം വിശദമായി അന്വേഷിക്കണം; ഇവർക്ക് ആരൊക്കെ പണം നൽകിയെന്നും അന്വേഷിക്കണം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: കാശ്മീർ കഠ്‌വ ബലാത്സംഗക്കൊലയിൽ പ്രതിഷേധിച്ച് വാട്‌സ് ആപ്പ് ആഹ്വാനത്തെ തുടർന്ന് നടന്ന ഹർത്താലിൽ ബി.ജെപിക്കോ ആർ.എസ്.എസിനോ പങ്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ സംഘടനാ ബന്ധം വിശദമായി അന്വേഷിക്കണം. ഇവർക്ക് ആരൊക്കെ പണം നൽകിയെന്നും അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

സാമൂഹിക മാധ്യമങ്ങളിലൂടെ ഹർത്താലിന് ആഹ്വാനം ചെയ്ത കേസിൽ മുഖ്യസൂത്രധാരൻ അടക്കം അഞ്ചുപേർ ഇന്ന് അറസ്റ്റിലായിരുന്നു. ആർഎസ്എസ് വിട്ട് മറ്റ് ശിവസേനയിലേക്ക് ചേക്കേറിയവരാണ് അറസ്റ്റിലായത്. ഈ സാഹചര്യത്തിൽ കൂടിയാണ് കുമ്മനം വിശദമായ അന്വേഷണം ആവശ്യപ്പെട്ടത്.

കുമ്മനത്തിന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ സംഭവത്തിൽ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടിരിക്കെയാണ് സംഘടനാ ബന്ധമുള്ളവർ അറസ്റ്റിലാകുന്നത്. നേരത്തേ ഹർത്താൽ അക്രമം നടന്ന താനൂരിലും തിരൂരിലും കുമ്മനം സന്ദർശനം നടത്തിയിരുന്നു. ഹർത്താൽ നടന്ന മലപ്പുറത്ത് സ്ഥിരം പട്ടാള ക്യാമ്പ് സംഘടിപ്പിക്കണം എന്നാണ് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് ഇന്നലെ ആവശ്യപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP