Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിലേക്ക് മടങ്ങുന്നത് സാന്നിധ്യം അനിവാര്യമായതിനാൽ; സ്ഥാനാർത്ഥിയാകുന്നത് പാർട്ടി തീരുമാനിക്കുന്നതിന് അനുസരിച്ച്; സംഘടന എന്ത് പറഞ്ഞാലും അത് അനുസരിക്കാൻ ബാധ്യസ്ഥനെന്ന് കുമ്മനം രാജശേഖരൻ

കേരളത്തിലേക്ക് മടങ്ങുന്നത് സാന്നിധ്യം അനിവാര്യമായതിനാൽ; സ്ഥാനാർത്ഥിയാകുന്നത് പാർട്ടി തീരുമാനിക്കുന്നതിന് അനുസരിച്ച്; സംഘടന എന്ത് പറഞ്ഞാലും അത് അനുസരിക്കാൻ ബാധ്യസ്ഥനെന്ന് കുമ്മനം രാജശേഖരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജിവെച്ചത്. പാർട്ടിക്ക് കേരളത്തിൽ ഏറ്റവും വലിയ വിജയസാധ്യതയുള്ള തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ മത്സരിക്കുന്നതിന് വേണ്ടിയാണ് മുൻ സംസ്ഥാന അധ്യക്ഷനെ പ്രധാനമന്ത്രി തന്നെ നേരിട്ട് അവതരിപ്പിക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന തലസ്ഥാന മണ്ഡലത്തിൽ കുമ്മനത്തിലൂടെ താമര വിരിയിക്കാം എന്ന കണക്കു കൂട്ടൽ പാർട്ടിക്ക് വന്നതിന് പിന്നിൽ അദ്ദേഹത്തിനുള്ള സ്വീകാര്യത തന്നെയാണ്. വിഷയത്തിൽ ആദ്യ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കുമ്മനം.ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിൽ തന്റെ സാന്നിധ്യം അനിവാര്യമെന്ന് തോന്നിയതിനാലാണ് കേരളത്തിലേക്കുള്ള മടക്കമെന്ന് കുമ്മനം രാജശേഖരൻ പറയുന്നു.

തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിക്കുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. പാർട്ടി പറയുന്നതെന്തും അനുസരിക്കാൻ തയ്യാറാണെന്ന് കുമ്മനം പറഞ്ഞു. മത്സരിക്കരുതെന്നാണ് പാർട്ടി തീരുമാനമെങ്കിൽ അതും താൻ അനുസരിക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. എതിരാളികളുടെ വിമർശനം സ്വാഭാവികമെന്നും കുമ്മനം കൂട്ടിച്ചേർത്തു. 2016ൽ നിയമസഭയിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിച്ച കുമ്മനം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 2011ൽ പാർട്ടിക്ക മണ്ഡലത്തിൽ ലഭിച്ചത് വെറും 15000 വോട്ടുകളായിരുന്നുവെങ്കിൽ കുമ്മനം എത്തയതോടെ അത് 43000 കടന്നു. വട്ടിയൂർക്കാവ് കൂടി ഉൾപ്പെടുന്ന മണ്ഡലത്തിൽ വലിയ സാധ്യതയാണ് കുമ്മനത്തിന് കൽപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP