Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പതിനഞ്ചുവർഷം തരിശായിക്കിടന്ന ഭൂമിയിൽ ജൈവ നെൽകൃഷിയിറക്കി പൊന്നുവിളയിച്ച് കർഷകമോർച്ച; കിടങ്ങൂർ വടശ്ശേരിക്കുഴി പാടത്തെ കൊയ്ത്തുത്സവം ഉദ്ഘാനം ചെയ്തത് കുമ്മനം രാജശേഖരൻ; നഷ്ടമായിരിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്‌കാരം തിരിച്ചുപിടിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ

പതിനഞ്ചുവർഷം തരിശായിക്കിടന്ന ഭൂമിയിൽ ജൈവ നെൽകൃഷിയിറക്കി പൊന്നുവിളയിച്ച് കർഷകമോർച്ച; കിടങ്ങൂർ വടശ്ശേരിക്കുഴി പാടത്തെ കൊയ്ത്തുത്സവം ഉദ്ഘാനം ചെയ്തത് കുമ്മനം രാജശേഖരൻ; നഷ്ടമായിരിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്‌കാരം തിരിച്ചുപിടിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ

കോട്ടയം: പതിനഞ്ചുവർഷം തരിശായിക്കിടന്ന കിടങ്ങൂർ വടശ്ശേരിക്കുഴി പാടത്ത് ജൈവ നെൽകൃഷിയിറക്കി പൊന്നുവിളയിച്ച് കർഷകമോർച്ച കൊയ്ത്തുത്സവം ആഘോഷമാക്കി. വിളഞ്ഞു ചാഞ്ഞ നെൽക്കതിരുകൾ കൊയ്തെടുത്ത് ബിജെപി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.

കേരളത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്‌കാരം തിരികെ കൊണ്ടുവരാൻ ജനങ്ങളുടെ കൂട്ടായ്മ അനിവാര്യമാണ്.കേരളം കാർഷിക സ്വയംപര്യാപ്തമായ സംസ്ഥാനമാകണം. നമുക്ക് ആവശ്യമായ അരിയുടെ 16 ശതമാനം മാത്രമാണിവിടെ കൃഷി ചെയ്യുന്നത്. ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമാണ് കേരളത്തിനാവശ്യമായ അരിയെത്തുന്നത്. കർഷകർ കൃഷി ഉപേക്ഷിക്കുന്ന നിലപാടിന് മാറ്റമുണ്ടാകണം. കൃഷി ആദായകരമാക്കാനുള്ള നയങ്ങൾക്ക് സർക്കാർ രൂപം നല്കണമെന്നും അരിയുടെ വില നിയന്ത്രിക്കാൻ നടപടിയുണ്ടാകണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മോഹനൻ പനയ്ക്കലിന്റെ നേതൃത്വത്തിൽ 2.5 ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവന്ന പൊന്നി ഇനത്തിലുള്ള വിത്താണ് കൃഷി ചെയ്തത്. മികച്ച വിളവാണ് ലഭിച്ചത്. കൊയ്തിറങ്ങുന്ന പാടത്ത് ജൈവപച്ചക്കറി കൃഷി തുടങ്ങാനാണ് കർഷകമോർച്ചയുടെ അടുത്ത ലക്ഷ്യം.

കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ജയപ്രകാശ് വാകത്താനം, കോട്ടയം ജില്ലാ പ്രസിഡന്റ് മോഹനൻ പനയ്ക്കൽ, ജില്ലാ സെക്രട്ടറി കെ.വി. നാരായണൻ, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എൻ.ഹരി, ജനറൽ സെക്രട്ടറി കെ.പി സുരേഷ് കുമാർ, സംസ്ഥാനസമിതിയംഗങ്ങളായ ഏറ്റുമാനൂർ രാധാകൃഷ്ണൻ, അഡ്വ. നോബിൾ മാത്യു, കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് സുധീപ് നാരായണൻ, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് സോമശേഖരൻ തച്ചേട്ട്, കിടങ്ങൂർ ഗ്രാമപഞ്ചായത്ത് ബിജെപി അംഗങ്ങളായ ശാന്തി ഗോപാലകൃഷ്ണൻ, ദീപാ സുരേഷ്, ബിജു രമേശ്, കർഷകമോർച്ച കോട്ടയം ജില്ലാ സെക്രട്ടറി എം. ശ്രീകുമാർ, ജയ്മോൻ ആർപ്പൂക്കര, രാജേശഖരപ്പണിക്കർ, മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി മിനി നന്ദകുമാർ, യുവമോർച്ചാ ജില്ലാ പ്രസിഡന്റ് അഖിൽ, സുബ്രഹ്മണ്യൻ, കർഷക മോർച്ച - ബിജെപി നേതാക്കളായ കെ.ആർ മോഹനൻ, ശിവദാസൻ ഇടമുള, കണ്ണൻ ജി നാഥ്, പി.കെ ഗോപാലകൃഷ്ണൻ, കെ.കെ സന്തോഷ് കുമാർ, എൻ.കെ നന്ദകുമാർ, അരുൺരാജ്, പി.എം മനോജ്, പി.വി ചന്ദ്രൻ, കെ.ജെ ജോസഫ് എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP