Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോൺഗ്രസ്-സി.പി.എം നേതാക്കളുടെ മുതലെടുപ്പ് രാഷ്ട്രീയം പരിഹാസ്യം; മുൻവിധിയോടെയുള്ള പ്രസ്താവനകൾ അന്വേഷണം വഴിതെറ്റിക്കും; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പതിവ് പരിപാടി ഒരാളുടെ മരണസമയത്തെങ്കിലും ഒഴിവാക്കണം; ഗൗരി ലങ്കേഷിന്റെ മരണത്തിൽ അഭ്യർത്ഥനയുമായി കുമ്മനം രാജശേഖരൻ

കോൺഗ്രസ്-സി.പി.എം നേതാക്കളുടെ മുതലെടുപ്പ് രാഷ്ട്രീയം പരിഹാസ്യം; മുൻവിധിയോടെയുള്ള പ്രസ്താവനകൾ അന്വേഷണം വഴിതെറ്റിക്കും; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പതിവ് പരിപാടി ഒരാളുടെ മരണസമയത്തെങ്കിലും ഒഴിവാക്കണം; ഗൗരി ലങ്കേഷിന്റെ മരണത്തിൽ അഭ്യർത്ഥനയുമായി കുമ്മനം രാജശേഖരൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ പേരിൽ മുതലെടുപ്പ് രാഷ്ട്രീയം നടത്താനുള്ള കോൺഗ്രസ്-സി.പി.എം നേതാക്കളുടെ ശ്രമം പരിഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. കൊലപാതകികളെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിന് പിന്തുണ നൽകുന്നതിന് പകരം മുൻവിധിയോടെ പ്രസ്താവന നടത്തുന്നത് അന്വേഷണം വൈകിപ്പിക്കാനും വഴിതെറ്റിക്കാനും മാത്രമേ ഉപകരിക്കൂവെന്നും കുമ്മനം പറഞ്ഞു.

സംഭവത്തിനു പിന്നിൽ സംഘപരിവാർ പ്രവർത്തകരാണെന്ന പ്രതിപക്ഷ നേതാവിന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടേയും പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്നും കുമ്മനം ചോദിച്ചു. കർണാടക ആഭ്യന്തരമന്ത്രിക്കും സർക്കാരിനും കിട്ടാത്ത എന്തു വിവരമാണ് ഇവർക്കു രണ്ടു പേർക്കും കിട്ടിയതെന്ന് വിശദീകരിക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പതിവ് പരിപാടി ഒരാളുടെ മരണ സമയത്തെങ്കിലും ഒഴിവാക്കണമെന്നും കുമ്മനം അഭ്യർത്ഥിച്ചു.

സംഭവത്തെ ഞെട്ടിപ്പിക്കുന്നതെന്ന് വിശേഷിപ്പിച്ച കുമ്മനം ജനാധിപത്യ മൂല്യങ്ങൾക്കു നേരെ നടക്കുന്ന ഇത്തരം അക്രമങ്ങൾ അപലപനീയമാണെന്ന് പറഞ്ഞു. അക്രമികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. അതിന് കർണ്ണാടകം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിന് കഴിവില്ലെന്ന് ഇതിനകം തന്നെ തെളിഞ്ഞതാണെന്നും കുമ്മനം വിമർശിച്ചു.

സമാന സാഹചര്യത്തിൽ എം.എം.കൽബുർഗി കൊല്ലപ്പെട്ടിട്ട് രണ്ടു വർഷം കഴിഞ്ഞു. കൊലപാതകികളെ പിടികൂടാൻ ഇതുവരെ അവർക്ക് സാധിച്ചിട്ടില്ല. ഈ കേസിലെങ്കിലും സത്യം പുറത്തു വരാൻ സിബിഐ അന്വേഷണം നടത്തണം. അതിനു തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് വിശദീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP