Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ചാരക്കേസ് കെട്ടിച്ചമച്ചതാണെങ്കിൽ ആര്, ആർക്കുവേണ്ടി, എന്തിന് അത് ചെയ്തു എന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്; പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതിൽ വിജയിച്ച ദുരൂഹമായ ഈ 'ഓപ്പറേഷ'ന്റെ പിന്നിലെ മസ്തിഷ്‌കം ഏതെന്നും അവരുടെ ലക്ഷ്യം എന്താണെന്നും അന്വേഷിക്കണം';ഐ.എസ്.ആർ.ഒ ചാരക്കേസിൽ പുതിയ അന്വേഷണം വേണമെന്ന് കുമ്മനം രാജശേഖരൻ

'ചാരക്കേസ് കെട്ടിച്ചമച്ചതാണെങ്കിൽ ആര്, ആർക്കുവേണ്ടി, എന്തിന് അത് ചെയ്തു എന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്; പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതിൽ വിജയിച്ച ദുരൂഹമായ ഈ 'ഓപ്പറേഷ'ന്റെ പിന്നിലെ മസ്തിഷ്‌കം ഏതെന്നും അവരുടെ ലക്ഷ്യം എന്താണെന്നും അന്വേഷിക്കണം';ഐ.എസ്.ആർ.ഒ ചാരക്കേസിൽ പുതിയ അന്വേഷണം വേണമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിനെപ്പറ്റി പുതിയ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ചാരക്കേസിനെ തുടർന്ന് നിരവധി പീഡനങ്ങൾക്ക് വിധേയനായ ശാസ്ത്രജ്ഞൻ നമ്ബി നാരായണനെ സന്ദർശിച്ചശേഷമാണ് കുമ്മനം ഈ ആവശ്യം ഉന്നയിച്ചത്.

വിദഗ്ദ്ധ കുറ്റാന്വേഷണ ഉദ്യോഗസ്ഥരടങ്ങിയ ഉന്നതതല സംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടത്. വിവിധ രാഷ്ട്രീയ നേതാക്കൾ നടത്തിവരുന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സമഗ്രവും ശാസ്ത്രീയവും നിഷ്പക്ഷവുമായ ഉന്നതതല അന്വേഷണം അന്യവാര്യമാണ്. ചാരക്കേസ് സംബന്ധിച്ച് അവശേഷിക്കുന്ന നിരവധി ദുരുഹതകൾ സംബന്ധിച്ച് വ്യക്തത ഉണ്ടാവേണ്ടതുണ്ട്.

ചാരക്കേസ് കെട്ടിച്ചമച്ചതാണെങ്കിൽ, ആര്, ആർക്കുവേണ്ടി, എന്തിന് അത് ചെയ്തു എന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ ആത്മവിശ്വാസത്തിന് കോട്ടംതട്ടിച്ചതാണ് അത്. കേരള പൊലീസിനെയും ഐ.ബി.യേയും മാധ്യമങ്ങളെയും അതുവഴി പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതിൽ വിജയിച്ച ദുരൂഹമായ ഈ 'ഓപ്പറേഷ'ന്റെ പിന്നിലെ മസ്തിഷ്‌കം ഏതെന്നും അവരുടെ ലക്ഷ്യം എന്താണെന്നും അന്വേഷിച്ച് എത്രയും വേഗം സത്യംപുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും കുമ്മനം ആവശ്യപ്പെട്ടു.

ചാരക്കേസിനെ തുടർന്ന് മുഖ്യമന്ത്‌റിയായിരുന്ന കെ. കരുണാകരന്റെ രാജിയിൽ കലാശിച്ച സംഭവത്തിന്റെ കൃത്യമായ ലക്ഷ്യം എന്തായിരുന്നു എന്ന് അന്വേഷിക്കണമെന്ന് ശാസ്ത്രജ്ഞൻ നമ്ബി നാരായണൻ ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം പ്രസിഡന്റ് രാജശേഖരൻ, പെരുന്താന്നി വാർഡ് കൗൺസിലർ ചിഞ്ചു എന്നിവരും കുമ്മനത്തോടൊപ്പമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP