Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദയാഹർജിയിൽ തീരുമാനം ആകുന്നതുവരെ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കില്ലെന്നു പാക്കിസ്ഥാൻ; രാജ്യാന്തര കോടതിയിൽ ഇന്ത്യ നല്കിയ ഹർജി നിലനിൽക്കില്ലെന്നും പാക് വക്തവ്; ഇന്ത്യ മാധ്യമങ്ങളെ ഉപയോഗിച്ച് തെറ്റായ പ്രചരണം നടത്തുന്നു

ദയാഹർജിയിൽ തീരുമാനം ആകുന്നതുവരെ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കില്ലെന്നു പാക്കിസ്ഥാൻ; രാജ്യാന്തര കോടതിയിൽ ഇന്ത്യ നല്കിയ ഹർജി നിലനിൽക്കില്ലെന്നും പാക് വക്തവ്; ഇന്ത്യ മാധ്യമങ്ങളെ ഉപയോഗിച്ച് തെറ്റായ പ്രചരണം നടത്തുന്നു

ഇസ്ലാമാബാദ്: ദയാഹർജിയിൽ തീരുമാനം ആകുന്നതുവരെ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കില്ലെന്നു പാക്കിസ്ഥാൻ അറിയിച്ചു. അതേസമയം ഹേഗിലെ രാജ്യാന്തര കോടതിയിൽ ഇന്ത്യ നൽകിയ ഹർജി നിലനിൽക്കില്ലെന്ന വാദം ഇക്കാര്യം വ്യക്തമാക്കിയ പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് ആവർത്തിച്ചു. മാധ്യമങ്ങളെ ഉപയോഗിച്ച് കേസിൽ തെറ്റായ പ്രചാരണം നടത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും പാക്കിസ്ഥാൻ ആരോപിച്ചു. കുൽഭൂഷണൻ ജാദവ് തെറ്റുകാരനല്ലെന്ന് തെളിയിക്കുന്ന യാതൊരു തെളിവും ഇന്ത്യ ഹാജരാക്കിയിട്ടില്ലെന്നും പാക്ക് വക്താവ് പറഞ്ഞു.

ഇന്ത്യൻ ചാരനെന്ന് ആരോപിച്ചാണ് കുൽഭൂഷൺ ജാദവിനെ പാക്ക് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ, ഇത് ഹേഗിലെ രാജ്യാന്തര കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ജാദവുമായി ബന്ധപ്പെടാൻ ഇന്ത്യൻ അധികൃതർക്കു പാക്കിസ്ഥാൻ അനുമതി നിഷേധിച്ചതു വിയന്ന ധാരണകളുടെ ലംഘനമാണെന്ന ഇന്ത്യൻ വാദം കോടതി അംഗീകരിച്ചിരുന്നു. എന്നാൽ, കുൽഭൂഷൺ ജാദവിന്റെ കേസ് ഹേഗിലെ രാജ്യാന്തര കോടതി നേരത്തെ കേൾക്കണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം. കഴിയുമെങ്കിൽ അടുത്ത ആറാഴ്ചയ്ക്കുള്ളിൽ കേസു കേൾക്കണമെന്നാണു പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

2003 വരെ ഇന്ത്യൻ നാവികസേനാ ഓഫിസറായിരുന്ന കുൽഭൂഷൺ ജാദവ് വിരമിച്ചശേഷം ഇറാനിലെ ചാബഹാറിൽ വ്യാപാരം നടത്തുകയായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ഇറാൻ അതിർത്തിയിൽ വ്യാപാര ആവശ്യത്തിന് എത്തിയപ്പോൾ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്തു. ഇന്ത്യൻ ചാരനെന്നു മുദ്രകുത്തി പട്ടാളക്കോടതിയിൽ വിചാരണ ചെയ്ത് വധശിക്ഷയ്ക്കു വിധിച്ചു. വധശിക്ഷാ വിവരം ഏപ്രിൽ 10ന് ഇന്ത്യയെ അറിയിച്ചു. മെയ്‌ എട്ടിന് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു. പിറ്റേന്നു കോടതി വധശിക്ഷ താൽക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP