Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവധിക്കാലം ആഘോഷിക്കാൻ കെടിഡിസിയുടെ കിടിലൻ ടൂർ പാക്കേജ്; സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ കുടുംബസമേതം സന്ദർശിക്കാനും താമസിക്കാനും മികച്ച ആനുകൂല്യങ്ങൾ; കോവളത്തെ സമുദ്ര ഹോട്ടൽ, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോൾഗാട്ടി പാലസ് എന്നീ കെടിഡിസി പ്രീമിയം ഹോട്ടലുകളിൽ 2 രാത്രിക്കും 3 ദിവസത്തെ താമസത്തിനും 4999 രൂപ

അവധിക്കാലം ആഘോഷിക്കാൻ കെടിഡിസിയുടെ കിടിലൻ ടൂർ പാക്കേജ്; സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ കുടുംബസമേതം സന്ദർശിക്കാനും താമസിക്കാനും മികച്ച ആനുകൂല്യങ്ങൾ; കോവളത്തെ സമുദ്ര ഹോട്ടൽ, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോൾഗാട്ടി പാലസ് എന്നീ കെടിഡിസി പ്രീമിയം ഹോട്ടലുകളിൽ 2 രാത്രിക്കും 3 ദിവസത്തെ താമസത്തിനും 4999 രൂപ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; അവധിക്കാലം കുടുംബ സമേതം ആഘോഷിക്കാൻ കിടിലൻ ടൂർ പാക്കേജുകളുമായി കെടിഡിസി സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ കുടുംബസമേതം സന്ദർശിക്കാനും താമസിക്കാനും മികച്ച ആനുകൂല്യങ്ങൾ നൽകുന്നത്. 12 വയസ്സിനു താഴെയുള്ള കുട്ടികൾ ഉള്ളവർക്ക് മാത്രമേ ഈ പാക്കേജുകൾ നൽകുകയുള്ളൂ. വശ്യമനോഹരിയായ കോവളം, വന്യ ജീവി സംരക്ഷണ കേന്ദ്രമായ തേക്കടി, സുഖ ശീതള കാലാവസ്ഥയുള്ള മൂന്നാർ, കായൽപ്പരപ്പിന്റെ സ്വന്തം കൊച്ചി എന്നിവിടങ്ങളിലെ കെടിഡിസി ഹോട്ടലുകളിലാണ് ടൂർ പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്.

2 രാത്രി 3 ദിവസവും- 4999 രൂപ

കോവളത്തെ സമുദ്ര ഹോട്ടൽ, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോൾഗാട്ടി പാലസ് എന്നീ കെടിഡിസി പ്രീമിയം ഹോട്ടലുകളാണ് 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ഭക്ഷണം, നികുതികൾ എന്നിവ ഉൾപ്പടെ 12 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾ അവരുടെ മാതാപിതാക്കൾ എന്നിവർക്ക് 4999 രൂപയാണ് പാക്കേജ് റേറ്റ്.

തേക്കടിയിൽ 3333 രൂപയ്ക്കും പാക്കേജ്

തേക്കടിയിലെ കെ.ടി.ഡി സി ബജറ്റ് ഹോട്ടലായ പെരിയാർ ഹൗസിലും മികച്ച കിഴിവുകളോടെ ടൂർ പാക്കേജ് ലഭ്യമാണ്. 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ഭക്ഷണം നികുതികൾ ഉൾപ്പെടെ 3333 രൂപയാണ് പ്രസ്തുത ടൂർ പാക്കേജുകൾക്ക് ഈടാക്കുന്നത്. മേൽപ്പറഞ്ഞ ആകർഷമായ പാക്കേജുകൾ 2019 ഏപ്രിൽ , മെയ്‌ മാസങ്ങളിൽ പ്രത്യേക നിബന്ധനകളോടെ പ്രാബല്യത്തിലുണ്ടകും . മേൽപ്പറഞ്ഞ കെടിഡിസി ഹോട്ടലുകളിൽ മറ്റൊരു സീസണിലും ഇത്ര കുറഞ്ഞ നിരക്കിൽ ടൂർ പാക്കേജുകൾ ലഭ്യമാകില്ല.

കൂടുതൽ വിവരങ്ങൾക്കു ബുക്കിങ്ങിനും കെ.ടി.ഡിസി വെബ്‌സൈറ്റ് www.ktdc.com ലോ 04712316736,2725213 എന്ന നമ്പറിലേക്കോ നേരിട്ട് അതാത് ഹോട്ടലിലോ ബന്ധപ്പെടാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP