Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെടിഡിസി ഹോട്ടലുകളെ അന്താരാഷ്ട്ര ബുക്കിങ് പോർട്ടലുകളുമായി ബന്ധിപ്പിക്കും; അന്തർദേശീയ -ആഭ്യന്തര ടൂറിസ്റ്റുകൾക്ക് കൂടുതൽ വേഗത്തിൽ ബുക്ക് ചെയ്യാമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കെടിഡിസി ഹോട്ടലുകളെ അന്താരാഷ്ട്ര ബുക്കിങ് പോർട്ടലുകളുമായി ബന്ധിപ്പിക്കും; അന്തർദേശീയ -ആഭ്യന്തര ടൂറിസ്റ്റുകൾക്ക് കൂടുതൽ വേഗത്തിൽ ബുക്ക് ചെയ്യാമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്തർദേശീയ ആഭ്യന്തര ടൂറിസ്റ്റുകൾക്ക് കൂടുതൽ വേഗത്തിലും ഫലപ്രദമായും കെടിഡിസി ഹോട്ടലുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന തരത്തിൽ കെടിഡിസിയെ അന്താരാഷ്ട്ര ബുക്കിങ് പോർട്ടലുകളുമായി ബന്ധിപ്പിക്കുമെന്ന് ടൂറിസം മന്ത്രി. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോവിഡാനന്തരം സഞ്ചാരികളെ വരവേൽക്കാൻ കെടിഡിസിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി കെടിഡിസിയുടെ തിരുവനന്തപുരത്തെ മാസ്‌കറ്റ്, ഗ്രാൻഡ് ചൈത്രം ഹോട്ടലുകൾ സന്ദർശിച്ച് നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുകയായിരുന്നു മന്ത്രി.

കെടിഡിസിയുടെ ഹോട്ടലുകളെ ആഗോള വിനോദസഞ്ചാര നെറ്റ് വർക്കിന്റെ ഭാഗമാക്കുന്നതിന്റെ ആദ്യപടിയായി ചാനൽ മാനേജർ സോഫ്റ്റ് വെയർ സംവിധാനം ഏർപ്പെടുത്തുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ലോകത്തിലെ പ്രശസ്ത സഞ്ചാര പോർട്ടലുകളായ ബുക്കിങ് ഡോട്ട് കോം, അഗോഡ, പ്രമുഖ ഇന്ത്യൻ പോർട്ടലുകളായ മേക്ക് മൈ ട്രിപ്പ്, ഗേഐബിബോ, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി എന്നിവയുടെ ബുക്കിങ് പോർട്ടലിൽ നിന്നും കെടിഡിസിയുടെ ഹോട്ടലുകളിൽ ബുക്ക് ചെയ്യുന്നതിനാണ് ചാനൽ മാനേജർ സോഫ്റ്റ് വെയർ സംവിധാനം ഒരുക്കുന്നത്. ഗ്രാന്റ് ചൈത്രം ഹോട്ടലിൽ ആദ്യപടിയായി ഈ സംവിധാനം നടപ്പിലാക്കും.

കോവിഡിന്റെ രണ്ടാം തരംഗം പിന്നിടുമ്പോൾ സംസ്ഥാനത്തെ ടൂറിസം മേഖലയെ സജീവമാക്കാനും ആകർഷകമാക്കാനും വ്യത്യസ്ത പരിപാടികളാണ് തയ്യാറാക്കുന്നത്. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കെടിഡിസിയുടെ ഹോട്ടലുകളും അനുബന്ധ സ്ഥാപനങ്ങളും മറ്റു സൗകര്യങ്ങളും ഘട്ടം ഘട്ടമായി നവീകരിക്കും. തനതായ രുചി വിഭവങ്ങൾ കെടിഡിസി ഹോട്ടലുകൾ വഴി തദ്ദേശീയർക്കും സഞ്ചാരികൾക്കും അനുഭവവേദ്യമാക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മാസ്‌കറ്റ് ഹോട്ടലിലെ റൂഫ് ടോപ്പ് റസ്റ്റോറന്റ്, ഹെറിട്ടേജ് ബ്ലോക്ക്, ഗ്രാന്റ് ചൈത്രത്തിലെ മുറികൾ, റസ്റ്റോറന്റ്, കോൺഫറൻസ് ഹാൾ തുടങ്ങിയവയുടെ നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതിയാണ് മന്ത്രി വിലയിരുത്തിയത്.

ടൂറിസം ഡയറക്ടറും കെടിഡിസി എംഡിയുമായ  വി.ആർ. കൃഷ്ണ തേജ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP