Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബന്ധുനിയമന വിവാദം: മന്ത്രി കെ.ടി.ജലീലിന് നേരേ തലശേരിയിൽ കരിങ്കൊടിയും കണ്ണൂരിൽ ചീമുട്ടയേറും; 14 യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ

ബന്ധുനിയമന വിവാദം: മന്ത്രി കെ.ടി.ജലീലിന് നേരേ തലശേരിയിൽ കരിങ്കൊടിയും കണ്ണൂരിൽ ചീമുട്ടയേറും; 14  യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: നിയമം അട്ടിമറിച്ച് ബന്ധുനിയമനം നടത്തിയെന്ന ആരോപണത്തെ തുടർന്ന് വിവാദത്തിൽ പ്പെട്ട മന്ത്രി കെ.ടി.ജലീലിനെതിരെ തലശേരിയിൽ കരിങ്കൊടിയും കണ്ണൂരിൽ ചീമുട്ടയേറും.സംഭവത്തിൽ 14 യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിലായി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് കരിങ്കൊടിയുമായി എത്തിയ അഞ്ച് യൂത്ത് ലീഗ് നേതാക്കൾ പൊലീസ് പിടിയിലായത്.മാവേലി എക്സ്‌പ്രസ്സിൽ വരികയായിരുന്ന മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുവാനായിരുന്നു നീക്കം.

തലശ്ശേരി ടെമ്പിൾ ഗേറ്റിലെ ആമിനാ നിവാസിൽ തസ്ലീം മാണിയാട്ട് (30) ,പറമ്പത്ത് കണ്ടിപൊയിൽ മുഹമ്മദ് ഫർദീൻ (20), മട്ടാമ്പ്രത്തെ സി.പി.മുഹമ്മദ് അഷറഫ് (23), കോട്ടയം പൊയിലിലെ കുന്നിന് മീത്തൽ മുഹമ്മദ് ജാസർ ബിൻ ജലാലു (26) ,ചിറക്കരയിലെ കണ്ണോത്ത് മുഹമ്മദ് അസറുദ്ദീൻ (23), എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.ഇന്നുച്ചയോടെയാണ് തലശ്ശേരിയിലെ പരിപാടികൾ കഴിഞ്ഞ് കണ്ണൂരിലേക്ക് വരുമ്പോൾ ദേശീയപാതയിൽ വെച്ച് കരിങ്കൊടിയുമായി യൂത്ത് ലീഗ് പ്രവർത്തകർ അദ്ദേഹത്തിന്റെ വാഹനത്തിനു നേരെ ചാടി വീണത്. തുടർന്ന് ചീമുട്ടയേറുമുണ്ടായി. വാഹനം നിർത്തിയില്ലെങ്കിലും പെട്ടന്നുണ്ടായ പ്രതിഷേധം പൊലീസിനെയും കുഴക്കി. ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ പൊലീസ് റോഡിൽ നിന്നും നീക്കിയതിനു ശേഷമാണ് മന്ത്രി യാത്ര തുടർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP