Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അഭിമന്യുവിനെ പറ്റിയുള്ള സിനിമയ്ക്ക് പ്രമോഷൻ നൽകുമ്പോഴും കുടുംബത്തിന്റെ ആവശ്യങ്ങൾ കേൾക്കാൻ എം.എം മണി തയാറാവണം; കേസിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞിട്ടില്ല'; എങ്ങനെയാണ് കേരളത്തിലെ ജനങ്ങൾ ആഭ്യന്തര വകുപ്പിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ടതെന്നും കെഎസ്‌യു സംസ്ഥാന സെക്രട്ടറി

'അഭിമന്യുവിനെ പറ്റിയുള്ള സിനിമയ്ക്ക് പ്രമോഷൻ നൽകുമ്പോഴും കുടുംബത്തിന്റെ ആവശ്യങ്ങൾ കേൾക്കാൻ എം.എം മണി തയാറാവണം; കേസിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞിട്ടില്ല'; എങ്ങനെയാണ് കേരളത്തിലെ ജനങ്ങൾ ആഭ്യന്തര വകുപ്പിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ടതെന്നും കെഎസ്‌യു സംസ്ഥാന സെക്രട്ടറി

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി :മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊലയാളികളെ പിടിക്കാൻ ഇതുവരെ സാധിക്കാത്ത ആഭ്യന്തരവകുപ്പും സർക്കാരും ഒളിച്ചുകളി തുടരുമ്പോഴും, അഭിമന്യുവിന്റെ ജീവിതവും മരണവുമെല്ലാം ഇതിവൃത്തമായി പുറത്തിറങ്ങിയ പുതിയ സിനിമയ്ക്ക് പ്രമോഷൻ നൽകുന്ന ഇടുക്കിയുടെ സ്വന്തം മന്ത്രി എം.എം മണി അഭിമന്യുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ കേൾക്കാൻ തയ്യാറാകണമെന്ന് കെഎസ്‌യു സംസ്ഥാന സെക്രട്ടറി മാത്യു ജോൺ പത്രകുറിപ്പിൽ ആവശ്യപ്പെട്ടു.

ക്യാമ്പസിലെ ചെറിയ വഴക്കിൽ തുടങ്ങി ഒരു കൊലപാതകത്തിലേക്ക് എത്തിയ അഭിമന്യുവിന്റെ കേസിൽ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പിന് കഴിഞ്ഞിട്ടില്ല. സ്വന്തം പാർട്ടിയുടെ വിദ്യാർത്ഥി സംഘടന നേതാവിന് നീതി നൽകാൻ ആകുന്നില്ലെങ്കിൽ എങ്ങനെയാണ് കേരളത്തിലെ ജനങ്ങൾ ആഭ്യന്തരവകുപ്പിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ടത്.

ഒരു മന്ത്രി എന്ന നിലയിൽ സ്വന്തം ഉത്തരവാദിത്വങ്ങൾ ചെയ്യാതെ അതെ ആ കുടുംബത്തിന് നീതി വാങ്ങി കൊടുക്കാൻ കഴിയാതെ ആരോ പുറത്തിറക്കിയ ഒരു സിനിമയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്ന എം.എം മണി സത്യപ്രതിജ്ഞാ ലംഘനമാണ് ആണ് ചെയ്യുന്നത്.
അഭിമന്യുവിന്റെ കുടുംബത്തിന് നീതി ലഭിക്കാൻ, ഈ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ഏതറ്റംവരെയും പോരാടാൻ കെഎസ്‌യു നേതൃത്വം അവരോടൊപ്പം ഉണ്ടാകും. മാത്യു കെ ജോൺ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP