Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് വ്യാപനം കണക്കിലെടുത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിവിധ സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കണമെന്ന് കെഎസ് യു; മുൻ സെമസ്റ്ററുകളുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് ഗ്രേഡ് നൽകണമെന്നും കെഎസ് യു നിവേദനം

കോവിഡ് വ്യാപനം കണക്കിലെടുത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിവിധ സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കണമെന്ന് കെഎസ് യു; മുൻ സെമസ്റ്ററുകളുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് ഗ്രേഡ് നൽകണമെന്നും കെഎസ് യു നിവേദനം

ജാസിം മൊയ്തീൻ

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിവിധ സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ്ചാൻസലർ എന്നിവർക്ക് കെഎസ്‌യു മലപ്പുറം ജില്ല കമ്മറ്റി നിവേദനം നൽകി.

കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ സെമസ്റ്റർ പരീക്ഷ നടത്തിപ്പ് വിദ്യാർത്ഥി ദ്രോഹ നടപടിയാണെന്ന് കെഎസ്‌യു മലപ്പുറം ജില്ല സെക്രട്ടറി രാഹുൽ കറ്റയാട്ട് നൽകിയ നിവേദനത്തിൽ പറയുന്നു.ഈ സാഹചര്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെമസ്റ്റർ പരീക്ഷയുമായി മുന്നോട്ട് പോവുന്നത് വിദ്യാർത്ഥികൾക്ക് ഇടയിൽ വലിയ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്.

കോവിഡ് റിപ്പോർട്ട് ചെയ്ത വിദ്യാർത്ഥികൾ,ക്വാറന്റൈനിൽ കഴിയുന്നവർ,ഹോട്സ്പോട്ട് മേഖലയിൽ ഉൾപ്പെട്ടവർ തുടങ്ങിയ ഒരു വലിയ വിഭാഗം വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ കഴിയാതെ പ്രയാസപ്പെടും.അവരവരുടെ ജില്ലകൾക്ക് അകത്ത് തന്നെ പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയാൽ പോലും പരിമിത വാഹന സൗകര്യം ഉപയോഗപ്പെടുത്തി സെന്ററിലെത്താൻ ദീർഘ യാത്ര നടത്തേണ്ടി വരും. ഈ സാഹചര്യം പരിഗണിക്കാതെ പരീക്ഷയുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല. പരീക്ഷയുമായയുമായി മുന്നോട്ട് പോകുന്ന തീരുമാനത്തിൽ സർവ്വകലാശാല അധികാരികൾ പുനഃപരിശോധന നടത്തണം.മുൻ സെമസ്റ്ററുകളുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് ഗ്രേഡ് നൽകി നിലവിൽ തീരുമാനിച്ച പരീക്ഷകൾ റദ്ദ് ചെയ്ത് വിദ്യാർത്ഥി സൗഹൃദ സമീപനം സ്വീകരിക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP