Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഎമ്മിന് മുന്നിൽ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്‌കാരിക നായകരെന്ന് കെഎസ്‌യു; ആശയങ്ങളെ കഠാര കൊണ്ട് നേരിടാനാണെങ്കിൽ ജീവൻ കളയാനും കെഎസ്‌യു പ്രവർത്തകർ തയ്യാർ; അക്രമങ്ങൾ തടയാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ തിരിച്ചടിക്കാൻ കെഎസ്‌യു ഒരുക്കമാണെന്നും സംസ്ഥാന പ്രസിഡന്റ്

സിപിഎമ്മിന് മുന്നിൽ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്‌കാരിക നായകരെന്ന് കെഎസ്‌യു; ആശയങ്ങളെ കഠാര കൊണ്ട് നേരിടാനാണെങ്കിൽ ജീവൻ കളയാനും കെഎസ്‌യു പ്രവർത്തകർ തയ്യാർ; അക്രമങ്ങൾ തടയാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ തിരിച്ചടിക്കാൻ കെഎസ്‌യു ഒരുക്കമാണെന്നും സംസ്ഥാന പ്രസിഡന്റ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കാസർകോട് ഇരട്ടകൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വാ തുറക്കാതിരിക്കുന്ന സാംസ്‌കാരിക നായകരെ രൂക്ഷമായി വിമർശിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്.സാംസ്‌കാരിക നായകർ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണ്. സിപിഎമ്മിന് മുന്നിൽ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്‌കാരിക നായകരെന്നും സർക്കാർ നൽകുന്ന അപ്പക്കഷണം പ്രതീക്ഷിച്ചിരിക്കുകയാണ് ഇക്കൂട്ടരെന്നും കെ എം അഭിജിത് വിമർശിച്ചു.

കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിൽ സാംസ്‌കാരിക രംഗത്തുനിന്ന് വേണ്ടത്ര പ്രതിഷേധം ഉയരുന്നില്ല എന്നാരോപിച്ചാണ് കെഎസ്‌യുവിന്റെ രൂക്ഷ വിമർശനം.അക്രമസംഭവങ്ങൾ തടയാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ തിരിച്ചടിക്കാൻ കെഎസ്‌യു തയ്യാറാണെന്നും കെ എം അഭിജിത് പറഞ്ഞു.

ആശയങ്ങളെ കഠാര കൊണ്ട് നേരിടാനാണെങ്കിൽ ജീവൻ കളയാനും കെഎസ്‌യു പ്രവർത്തകർ തയ്യാറാണ്. കാസർകോട് സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കൃപേഷിന്റേയും ശരത് ലാലിന്റേയും സഹോദരിമാരുടെ പഠനച്ചെലവ് കെഎസ്‌യു ഏറ്റെടുക്കുമെന്നും കെ എം അഭിജിത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP