Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം നൽകാൻ വേണ്ടി സംവരണ മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് പ്രതിഷേധം; കെ എസ് യു കാലടി സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം നൽകാൻ വേണ്ടി സംവരണ മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് പ്രതിഷേധം; കെ എസ് യു കാലടി സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

സ്വന്തം ലേഖകൻ

കാലടി: കെ. വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം നൽകാൻ വേണ്ടി സംവരണ മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് കെഎസ്‌യു കാലടി സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കൊടി കെട്ടിയിരുന്ന വടികളും ടയറും പ്രവർത്തകർ പൊലീസിന് നേരെ എറിഞ്ഞു. പൊലീസ് ബാരിക്കേഡുകൾ തള്ളിമാറ്റി പ്രവർത്തകർ ക്യാംപസിന് അകത്തേയ്ക്ക് കയറാൻ ശ്രമിച്ചു. ഇത് പൊലീസ് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.

പ്രവർത്തകർ സർവകലാശാലയ്ക്ക് മുന്നിലുള്ള റോഡിൽ വാഹനങ്ങൾ തടഞ്ഞു. നിലവിൽ ഇവർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP