Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പും മറ്റ് ആനുകൂല്യങ്ങളും വെട്ടി ചുരുക്കി; സീറ്റ് അലോട്ട്‌മെന്റും അട്ടിമറിച്ചു; എറണാകളുത്തെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി എൻ എസ് യു

ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പും മറ്റ് ആനുകൂല്യങ്ങളും വെട്ടി ചുരുക്കി; സീറ്റ് അലോട്ട്‌മെന്റും അട്ടിമറിച്ചു; എറണാകളുത്തെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി എൻ എസ് യു

എറണാകുളം: ലക്ഷദ്വീപ് വിദ്യാർത്ഥികളെ കൊല്ലാകൊല ചെയ്യുന്നുവെന്ന് ആരോപിച്ച് എൻ എസ് യു ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി എറണാകുളത്തെ വെല്ലിങ്ടൻ ഐലൻണ്ടിലെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എൻ എസ് യു ലക്ഷദ്വീപ് അദ്യക്ഷൻ ഹഫീളുഖാന്റെ നേത്രത്വത്തിൽ നടന്ന മാർച്ച് കവാടത്തിൽ പൊലീസ് തടഞ്ഞു , തുടർന്ന് നടന്ന ധർണ്ണ എൻ എസ് യു ദേശീയ സെക്രട്ടറി അബിൻ വർക്കി ഉത്ഘാടനം ചെയ്തു.

ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പും മറ്റ് ആനുകൂല്യങ്ങളും വെട്ടി ചുരുക്കുകയും സീറ്റ് അലോട്ട്‌മെന്റിലും മറ്റും അലംഭാവം കാണിച്ച് വിദ്യാർത്ഥിക്കളുടെ ഭാവി തകർക്കുന്ന വിദ്യാഭ്യാസ ഓഫീസറെ സ്ഥലം മാറ്റണമെന്നും , ഒപ്പം വർഷങ്ങളായി മുടങ്ങി കിടക്കുന്ന സ്‌കോളർഷിപ്പ് പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവകാശ പത്രിക സമർപ്പിക്കലിനിടയിൽ നടന്ന വാക്കു തർക്കത്തിൽ വിദ്യാഭ്യാസ ഓഫീസറെ പ്രവർത്തകർ തടഞ്ഞു വച്ചു.തുടർന്ന് നടന്ന ചർച്ചയിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവർത്തനം കാര്യക്ഷമമം ആക്കാൻ ഉടനടി നടപടി സ്വീകരിക്കുമെന്നും , മുടങ്ങി കിടക്കുന്ന ആനുകൂല്യങ്ങൾ ഉടനടി കൊടുക്കാനുള്ള നടപടികൾ എടുക്കുമെന്നും അഡ്‌മിനിസ്ട്രീറ്റീവ് ഓഫീസർ ഉറപ്പ് നൽകി.

5 ആവശ്യങ്ങൾ ഉന്നയിച്ചു വിശദമായ അവകാശ പത്രിക എൻ.എസ്.യു.ഐ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കൈമാറി. ലക്ഷദ്വീപ് വിദ്യാർത്ഥികൾക്ക് ന്യായമായി കിട്ടേണ്ട ആനുകൂല്യങ്ങൾ കാലാനുസൃതമായി വർധിപ്പിക്കണമെന്ന ആവശ്യത്തിൽ ഉടൻ തന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് ഉടനടി നടപടി സ്വീകരിക്കും എന്നും അഡ്‌മിനിസ്‌ട്രേറ്റർ ഉറപ്പ് നൽകി. അവകാശങ്ങൾ ഒന്നിനു പിറകെ ഒന്നായി നഷ്ടപെടുമ്പോൾ സന്ധിയില്ലാ സമരവുമായി മുന്നിലുണ്ടാവുമെന്നും , ഓരോ വിദ്യാർത്ഥികളുടെയും ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനും നേടിയെടുത്തവ സംരക്ഷിക്കാനും ലക്ഷദ്വീപിലെ വിദ്യാർത്ഥി സമൂഹത്തോടൊപ്പം തങ്ങൾ ഉണ്ടാകും എന്നും എൻ.എസ്.യു.ഐ സംസ്ഥാന ദേശീയ സെക്രട്ടറി അബിൻ വർക്കി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP