Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബസിൽവെച്ച് ശ്വാസം കിട്ടാതെ കുരുന്ന് പിടഞ്ഞപ്പോൾ മാറോട് ചേർത്ത് നെഞ്ചുപൊട്ടുമാറ് പൊട്ടിക്കരഞ്ഞ് അമ്മ; രണ്ടാമതൊന്ന് ആലോചിക്കാതെ റൂട്ട് മാറ്റി ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആർടിസി ഡ്രൈവർ; സമയത്തിന് ചികിത്സ ലഭിച്ചപ്പോൾ നൂറാംതോട്ടെ ബാബു-അബിദ ദമ്പതികളുടെ കുരുന്നിന് ലഭിച്ചത് പുതുജീവൻ

ബസിൽവെച്ച് ശ്വാസം കിട്ടാതെ കുരുന്ന് പിടഞ്ഞപ്പോൾ മാറോട് ചേർത്ത് നെഞ്ചുപൊട്ടുമാറ് പൊട്ടിക്കരഞ്ഞ് അമ്മ; രണ്ടാമതൊന്ന് ആലോചിക്കാതെ റൂട്ട് മാറ്റി ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആർടിസി ഡ്രൈവർ; സമയത്തിന് ചികിത്സ ലഭിച്ചപ്പോൾ നൂറാംതോട്ടെ ബാബു-അബിദ ദമ്പതികളുടെ കുരുന്നിന് ലഭിച്ചത് പുതുജീവൻ

മറുനാടൻ ഡെസ്‌ക്‌

താമരശേരി: മികച്ച യാത്രയ്ക്ക് സൗകര്യമൊരുക്കുക മാത്രമല്ല അത്യാവശ്യഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനും കെഎസ്ആർടിസി ബസ് കൂടെയുണ്ടാകും. അതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് അടിവാരത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ വെച്ച് സംഭവിച്ചത്. രണ്ട് മാസം പ്രായമായ കുഞ്ഞ് ശ്വാസം കിട്ടാതെ പിടയുന്നത് കണ്ടപ്പോൾ നെഞ്ചുപൊട്ടി കരയാനെ ആ അമ്മയ്ക്ക് സാധിച്ചിരുന്നുള്ളു. എന്നാൽ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം പുതുജീവനാണ് കുരുന്നിന് ലഭിച്ചത്.

ആർഎസ്എം 924, കെഎൽ 15 എ 461 നമ്പർ ബസിലെ ഡ്രൈവർക്ക് ഇപ്പോൾ ഏറെ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. അടിവാരത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിൽ യാത്ര ചെയ്ത നൂറാംതോട് സ്വദേശികളായ ബാബു-അബിദ ദമ്പതികളുടെ കുഞ്ഞിനാണ് യാത്രയ്ക്കിടെ ശ്വാസതടസ്സമുണ്ടായത്.

ജീവവായു കിട്ടാതെ പിടഞ്ഞ കുഞ്ഞിനെ മാറോട് ചേർത്ത് കരഞ്ഞ അമ്മയും അച്ഛനും എന്ത് ചെയ്യുമെന്നറിയാതെ പകച്ച് നിന്നപ്പോഴാണ് ആലോചിക്കാൻ പോലും സമയമെടുക്കാതെ ഡ്രൈവർ ബസ് റൂട്ട് മാറ്റി ആശുപത്രി കാഷ്വാലിറ്റി ഗേറ്റിലേക്ക് ഓടിച്ച് കയറ്റിയത്. മറ്റ് യാത്രക്കാരും കുഞ്ഞുജീവനൊപ്പം നിന്നതോടെ കാര്യങ്ങൾ വളരെ എളുപ്പമായി.

താമരശ്ശേരി ചുങ്കത്ത് നിന്നും മിനി ബൈപ്പാസ് വഴി മദർ മേരി ആശുപത്രിയിലേക്കാണ് കുഞ്ഞിനെയും കൊണ്ട് ബസ് പറന്നത്. കുഞ്ഞിന് നേരത്തെ പനിയുടെ ലക്ഷണം കണ്ടതോടെയാണ് രക്ഷിതാക്കൾ യാത്ര പുറപ്പെട്ടത്. ഷിഗല്ല പനിയുടെ ലക്ഷണം കണ്ടതിനെത്തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരിക്കുകയാണ്. ഏതായാലും ഒട്ടും താമസിക്കാതെ കുഞ്ഞു ജീവൻ രക്ഷിക്കാൻ ആ ഡ്രൈവർ കാണിച്ച മനസ്സിനെ സ്തുതിക്കുകയാണ് രക്ഷിതാക്കളും യാത്രക്കാരും വാർത്ത അറിഞ്ഞവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP