Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ.എസ്.ആർ.ടി.സി ശമ്പള പ്രശ്നം: മന്ത്രിതല ചർച്ച തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പരിഹരിക്കുന്നതിന് തൊഴിലാളി സംഘടനകളുമായി മന്ത്രി ആന്റണി രാജു ഇന്ന് നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു. തിങ്കളാഴ്ച നടന്നേക്കും. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഗഡുക്കളായി ശമ്പളം നൽകുന്നതിനെ തൊഴിലാളി സംഘടനകൾ ഒന്നടങ്കം എതിർക്കുന്ന പശ്ചാത്തലത്തിലാണ് അംഗീകൃത ട്രേഡ് യൂനിയനുകളെ മന്ത്രി ചർച്ചക്ക് ക്ഷണിച്ചത്. കഴിഞ്ഞയാഴ്ച ചർച്ച നടന്നെങ്കിലും സമവായത്തിലെത്തിയിരുന്നില്ല.

ശമ്പളവിതരണം ഗഡുക്കളായി തുടരാനാണ് തീരുമാനമെങ്കിൽ സമരം ശക്തമാക്കാനും പണിമുടക്കാനുമാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ തീരുമാനം. ടി.ഡി.എഫും ബി.എം.എസും പൊതുസമരമുന്നണി പരിഗണിക്കുന്നുണ്ട്. ഏപ്രിൽ അഞ്ചിനാണ് മാർച്ചിലെ ശമ്പളം നൽകേണ്ടത്. ഗഡുക്കളായിട്ടാണെങ്കിൽ പണിമുടക്കാനാണ് തീരുമാനം.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP