Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജനശതാബ്ദി മോഡലിൽ കെഎസ്ആർടിസി എസി ലോ ഫ്‌ളോർ ബസ്; രണ്ടു സ്റ്റോപ്പുകൾ മാത്രം; കോർപറേഷൻ ചരിത്രത്തിൽ ആദ്യമായി കണ്ടക്ടർ ഇല്ലാത്ത സർവീസ്; നാളെ മുതൽ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം

ജനശതാബ്ദി മോഡലിൽ കെഎസ്ആർടിസി എസി ലോ ഫ്‌ളോർ ബസ്; രണ്ടു സ്റ്റോപ്പുകൾ മാത്രം; കോർപറേഷൻ ചരിത്രത്തിൽ ആദ്യമായി കണ്ടക്ടർ ഇല്ലാത്ത സർവീസ്; നാളെ മുതൽ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദിർഘദൂര യാത്രക്കാർക്ക് വളരെ വേഗത്തിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി മോഡലിൽ പ്രത്യേക എന്റ്-ടു-എന്റ് സർവീസുമായി കെഎസ്ആർടിസി. അവധി ദിവസങ്ങൾ ഒഴികെ മറ്റെല്ലാ ദിവസവും സർവീസ് നടത്തുന്ന എസി ലോ ഫ്ലോർ ബസുകളാണ് ആരംഭിച്ചിരിക്കുന്നത്. രാവിലെ 5.10 ന് തിരുവനന്തപുരത്ത് ആരംഭിച്ച് 9.40 ന് എറണാകുളത്ത് എത്തുകയും തിരികെ വൈകിട്ട് 5.20 ന് എറണാകുളത്ത് നിന്ന് തിരിച്ച് 9.50 എത്തുന്ന വിധമാണ് ഷെഡ്യൂൾ ക്രമീകരിച്ചിട്ടുള്ളത്.

ഈ സർവിസിനു വേണ്ടി പുഷ് ബാക്ക് സിറ്റുള്ള രണ്ട് ബസുകൾ അനുവദിച്ചിട്ടുണ്ട്. ഈ ബസുകൾ യാത്രക്കാരെ കയറ്റുന്നതിനായി കൊല്ലം അയത്തിൽ ഫീഡർ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിലും 1 മിനിറ്റ് മാത്രം നിർത്തുന്നതാണ്. മറ്റൊരു സ്ഥലത്തും സ്റ്റോപ്പുണ്ടാവുകയില്ല. നാളെ മുതൽ ഓൺലൈൻ വഴി യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

യാത്രക്കാർക്ക് അര മണിക്കൂർ മുൻപ് ടിക്കറ്റുകൾ തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും, കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി ഫീഡർ സ്റ്റേഷനിൽ നിന്നും വാങ്ങാനുള്ള സൗകര്യം എർപ്പെടുത്തിയിട്ടുണ്ട്. ഈ ബസിൽ കണ്ടക്ടർ ഉണ്ടാവുകയില്ല. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് കണ്ടക്ടർ ഇല്ലാതെ സർവീസ് നടത്തുന്നത്. വിജയകരമായാൽ കുടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP