Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൊട്ടാരക്കാര കെഎസ്ആർടിസി ഡിപ്പോ അടച്ചു; നടപടി കണ്ടെയ്ന്മെന്റ് സോണിൽ പെട്ടതിനെ തുടർന്ന്

കൊട്ടാരക്കാര കെഎസ്ആർടിസി ഡിപ്പോ അടച്ചു; നടപടി കണ്ടെയ്ന്മെന്റ് സോണിൽ പെട്ടതിനെ തുടർന്ന്

സ്വന്തം ലേഖകൻ

കൊട്ടാരക്കര: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോ അടച്ചു. കണ്ടെയ്ന്മെന്റ് സോണിൽ പെട്ടതിനാലാണ് ഡിപ്പോ അടച്ചത്. ഇവിടെ നിന്നുള്ള എല്ലാ സർവീസുകളും നിർത്തി വച്ചിരിക്കുകയാണ്. മറ്റിടങ്ങളിൽ നിന്നെത്തുന്ന ബസുകൾ ഡിപ്പോയിൽ കയറാതെയാണ് പോകുന്നത്.

ഒരാഴ്ചകഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തിയശേഷമേ പ്രത്യേക ഇളവ് നൽകി സർവീസ് അനുവദിക്കുകയുള്ളു.ജില്ലയിൽ ഉറവിടം കണ്ടെത്താൻ കഴിയാത്ത രണ്ട് കേസുകൾ പുതുതായി സ്ഥിരീകരിച്ചതിനാൽ കൊല്ലം കോർപ്പറേഷനിലെ ഡിവിഷൻ 54, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ വാർഡ് 2,4,6,7,8 മേലില ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് എന്നിവിടങ്ങൾ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിൽ ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകളായ പുനലൂർ, കല്ലാർ വാർഡിലെയും മയ്യനാട് ഗ്രാമപഞ്ചായത്തിലെ 15,16,19 വാർഡുകളിലെയും നിയന്ത്രണങ്ങൾ പിൻവലിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP