Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെഎസ്ആർടിസി സ്‌കാനിയ സർവീസ് വീണ്ടും അപകടത്തിൽപ്പെട്ടു; മണിപ്പാലേക്കുള്ള യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടു ജനാലച്ചില്ലു തകർന്നതിനാൽ സർവീസ് നിർത്തിവച്ചു

കെഎസ്ആർടിസി സ്‌കാനിയ സർവീസ് വീണ്ടും അപകടത്തിൽപ്പെട്ടു; മണിപ്പാലേക്കുള്ള യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടു ജനാലച്ചില്ലു തകർന്നതിനാൽ സർവീസ് നിർത്തിവച്ചു

കണ്ണൂർ: കെഎസ്ആർടിസി സ്‌കാനിയ ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്തു നിന്നു മണിപ്പാലേക്കുള്ള സർവീസ് നടത്തിയ ഗരുഡ മഹാരാജ ബസാണ് അപകടത്തിൽപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടമുണ്ടായത്. മാഹിപ്പാലം പണി നടക്കുന്നതിനാൽ നിശ്ചിതപാതയിൽ നിന്നു ബസ് വഴിതിരിച്ചുവിടുകയായിരുന്നു. നാദാപുരത്തിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഗ്ലാസ് തകർന്നതിനെ തുടർന്ന് കണ്ണൂർവച്ചു സർവീസ് അവസാനിപ്പിച്ചു.

രണ്ടുദിവസം മുമ്പാണ് മണിപ്പാലിലേക്കും മൂകാംബികയിലേക്കും തിരുവനന്തപുരത്തുനിന്നു സ്‌കാനിയ സർവീസ് ആരംഭിച്ചത്. മെയ് മാസത്തിൽ ആലുവയിൽ വച്ച് സ്‌കാനിയ ബസ് അപകടത്തിൽപ്പെട്ടിരുന്നു.മെയ് അഞ്ചിനു പുലർച്ചെ ആലുവ തോട്ടക്കാട്ടുകര ഫ്ളൈ ഓവറിലാണ് ബസ് അപകടത്തിൽപെട്ടത്. അതിവേഗത്തിൽ ബസിൽ വന്നിടിച്ച ലോറി നിർത്താതെ പോകുകയായിരുന്നു.

മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് അപകടത്തിലായത്. ഇടിയുടെ ആഘാതത്തിൽ ബസിന് മുകളിൽ ഘടിപ്പിച്ചിരുന്ന മിനി എസി പ്ലാറ്റ് തകരുകയും താഴേക്ക് വീഴുകയും ചെയ്തു. ബസിന്റെ നടുവിലായിട്ടാണ് ലോറി ഇടിച്ചത്. ഈ ഭാഗം കേടുപാടു പറ്റിയെങ്കിലും യാത്രക്കാർക്ക് പരിക്കേറ്റിരുന്നില്ല.

സ്‌കാനിയ സർവീസുകൾ പുറത്തിറക്കിയ കഴിഞ്ഞ മാർച്ചിൽ ആദ്യയാത്രയിലും അപകടമുണ്ടായിരുന്നു. കോട്ടയം ഈരേയിൽക്കടവ് പാലം കയറവെ ബസിന്റെ പിൻഭാഗം പാലത്തിലുടക്കിയാണ് അപകടമുണ്ടായത്. ഡിപ്പോയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികളേയും നേതാക്കളേയും കയറ്റിയുള്ള പ്രദർശന ട്രിപ്പിലാണ് ബസ് അപകടത്തിൽപ്പെട്ടത്. സ്‌കാനിയ ബസിന്റെ എൻജിൻ പിന്നിലായതിനാൽ ഡ്രൈവർക്ക് വാഹനം മുന്നോട്ടും പിന്നോട്ടും എടുക്കാൻ സാധിച്ചില്ല. ഒടുവിൽ ആളുകളെ ഇറക്കി ഡിപ്പോയിൽ നിന്നും മെക്കാനിക്കുകളെ വരുത്തി വാഹനം നീക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP