Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

ഓൺലൈൻ ഇടപാടിലൂടെ ഞായറാഴ്‌ച്ച ആയിട്ടും മുഴുവൻ ജീവനക്കാർക്കും ശമ്പളവും ബോണസും അലവൻസും വിതരണം ചെയ്ത് കെഎസ്ആർടിസി; ഈ മാസം സംസ്ഥാന സർക്കാർ കോർപ്പറേഷന് നൽകിയത് ആകെ 40 കോടി രൂപ

ഓൺലൈൻ ഇടപാടിലൂടെ ഞായറാഴ്‌ച്ച ആയിട്ടും മുഴുവൻ ജീവനക്കാർക്കും ശമ്പളവും ബോണസും അലവൻസും വിതരണം ചെയ്ത് കെഎസ്ആർടിസി; ഈ മാസം സംസ്ഥാന സർക്കാർ കോർപ്പറേഷന് നൽകിയത് ആകെ 40 കോടി രൂപ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എല്ലാ വിഭാഗം ജീവനക്കാർക്കും ശമ്പളവും ബോണസും അലവൻസും വിതരണം ചെയ്ത് കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ ഡ്രൈവർ, കണ്ടക്ടർ ജീവനക്കാർക്കാണ് ശമ്പളം നൽകിയതെങ്കിൽ ഞായറാഴ്ചയോടെ എല്ലാ വിഭാഗം ജീവനക്കാർക്കും ശമ്പളവും ആനൂകൂല്യങ്ങളും നൽകി. ഓൺലൈൻ ഇടപാടായതിനാൽ ഞായറാഴ്ച തന്നെ ജീവനക്കാരുടെ അക്കൗണ്ടുകളിൽ പണം എത്തി. എന്നാൽ ഓണത്തോടനുന്ധിച്ചു നൽകിവന്നിരുന്ന ശമ്പള അഡ്വാൻസ് നൽകാനായിട്ടില്ല. മുഴുവൻ ജീവനക്കാരുടെയും ശമ്പളവും ബോണസും അലവൻസും പൂർണമായും വിതരണം ചെയ്തായി ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്ന 20കോടി രൂപയുടെ പ്രതിമാസ സാമ്പത്തിക സഹായത്തിനു പുറമേ 20 കോടി രൂപ കൂടി അധികം അനുവദിച്ചതിനാലാണ് ശമ്പളവും അലവൻസും ഓണത്തിനു മുൻപു നൽകാൻ കഴിഞ്ഞത്. താത്കാലിക ജീവനക്കാരുടെ ദിവസ വേതനം തിങ്കളാഴ്ച മുതൽ അതാത് ഡിപ്പോകളിൽ നിന്നും വിതരണ ചെയ്യും. അതിനുള്ള ഉത്തരവ് കെഎസ്ആർടിസി മാനേജ്‌മെന്റ് ഡിപ്പോകൾക്കു നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയോടെയാണ് കെഎസ്ആർടിസിക്കു അധിക സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള തീരുമാനം ധനവകുപ്പ് കൈക്കൊണ്ടത്. ശനിയാഴ്ച രാത്രിയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ക്ലറിക്കൽ ജീവനക്കാർക്ക് ശനിയാഴ്ച തന്നെ ശമ്പളം നൽകിയിരുന്നു. ശേഷിച്ച എക്‌സിക്യൂട്ടീവ് വിഭാഗം ജീവനക്കാർക്കും താത്കാലിക ജീവനക്കാർക്കും ഞായറാഴ്ചയോടെ ശമ്പളം ലഭിച്ചു. ഉത്സവബത്ത, ബോണസ് എന്നിവ നൽകുന്നതിനു മാത്രമായി 12 കോടി രൂപയാണ് നൽകിയത്. സർക്കാർ സഹായത്തിനു പുറമേ ഒരു ദിവസത്തെ വരുമാനം കൂടി ചേർത്താണ് ശമ്പള, ബോണസ്, അലവൻസ് വിതരണം പൂർത്തിയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP