Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആഘോഷങ്ങൾ ഏതുമാകട്ടെ; നാലായിരം രൂപക്ക് ഫോട്ടോ ഷൂട്ട് നടത്താൻ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ റെഡി

ആഘോഷങ്ങൾ ഏതുമാകട്ടെ; നാലായിരം രൂപക്ക് ഫോട്ടോ ഷൂട്ട് നടത്താൻ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ റെഡി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെൻ ആഘോഷങ്ങൾക്ക് ഇനി കെ.എസ്.ആർ.ടിസിയും. കെഎസ്ആർടിസി ആവിഷ്കരിച്ച ഡബിൽ ഡെക്കർ ഫോട്ടോ ഷൂട്ട് പദ്ധതിക്ക് മികച്ച പിൻതുണ.2021 ജനുവരി 18 ന് വിവാഹം ഉറപ്പിച്ച വാമനപുരം സ്വദേശി ​ഗണേശും, ഈഞ്ചയ്ക്കൽ സ്വദേശിനി ലക്ഷ്മിയുമാണ് തലസ്ഥാന ന​ഗരയിൽ രാജപ്രൗഡിയിൽ സർവ്വീസ് നടത്തിയ ഡബിൾ ഡക്കർ ബസിലെ ആദ്യ ഫോട്ടോഷൂട്ട് നടത്തിയത്.

എട്ട് മണിക്കൂറിന് 4000 രൂപ വാടക നൽകിയിൽ 50 കിലോ മീറ്റർ ദൂരത്തിൽ ഈ സർവ്വീസ് ഉപയോ​ഗപ്പെടുത്താനാകും. അധികമുള്ള കിലോമീറ്ററുകൾക്ക് അധിക വാടകകൂടി നൽകണം. വരുന്ന ഡിസംബർ വരെയാണ് ഈ ഡിസ്കൗണ്ട് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഏജന്റുമാർക്കും, ബുക്ക് ചെയ്യുന്നവർക്കും പ്രത്യേക കമ്മീഷൻ വ്യവസ്ഥയിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്.

കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റേതിര വരുമാന വർദ്ധനവിന് വേണ്ടിയാണ് ഇത്തരം പദ്ധതി കെഎസ്ആർടിസി ആവിഷ്കരിച്ച് നടപ്പിലാക്കിയത്. ഈ ബസിൽ വിവാഹ പ്രീവെഡിം​ഗ്, പോസ്റ്റ് വെഡിം​ഗ് ഷൂട്ടുകൾക്കും, ബർത്ത് ഡേ ഉൾപ്പെടെയുള്ള പാർട്ടികൾക്കും വാടകയ്ക്ക് നൽകും.

ബസിന്റെ രണ്ടാം നിലയിൽ ആഘോഷങ്ങൾക്കും താഴത്തെ നിലയിൽ കുടുംബങ്ങളോടൊപ്പമുള്ള യാത്രക്കുമായി അവസരം. ലണ്ടനിലെ ആഫ്റ്റർ നൂൺ ടീ ബസ് ടൂറിന്റെ മാതൃകയിൽ ആണ് കെ.എസ്.ആർ.ടി.സി ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരത്ത് ഇതിനകം നിരവധി ഏജൻസികൾ ഫോട്ടോ ഷൂട്ടിന് വേണ്ടി ബസ് ബുക്ക് ചെയ്ത് കഴിഞ്ഞു. ഇത് ഇവിടെ വിജയകരമാകുന്ന മുറയ്ക്ക് നടപ്പിലായാൽ കൊച്ചിയിലും, കോഴിക്കോടും കെ.എസ്.ആർ.ടി.സി പദ്ധതി വ്യാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP