Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

വിദ്യാർത്ഥികൾക്ക് കൺസെഷൻ ഏപ്രിൽ 30 വരെ നീട്ടി കെഎസ്ആർടിസി; തീരുമാനം പൊതുപരീക്ഷകൾ കണക്കിലെടുത്ത്

വിദ്യാർത്ഥികൾക്ക് കൺസെഷൻ ഏപ്രിൽ 30 വരെ നീട്ടി കെഎസ്ആർടിസി; തീരുമാനം പൊതുപരീക്ഷകൾ കണക്കിലെടുത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു അടക്കമുള്ള പൊതുപരീക്ഷകൾ കണക്കിലെടുത്ത് സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് സൗജന്യനിരക്കിൽ അനുവദിച്ചിരിക്കുന്ന യാത്രയുടെ കാലാവധി കെഎസ്ആർടിസി നീട്ടി. ഏപ്രിൽ 30 വരെ സൗജന്യനിരക്കിൽ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാമെന്ന് കെഎസ്ആർടിസി അറിയിച്ചു.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഇന്നുമുതലാണ് ആരംഭിച്ചത്. കഴിഞ്ഞ മാസം നടക്കേണ്ട പരീക്ഷ, തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഈ മാസത്തേയ്ക്ക് നീട്ടിയത്. വെള്ളിയാഴ്ച തുടങ്ങുന്ന വിഎച്ച്എസ്ഇയിൽ അടക്കം മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.

2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ് എസ്എൽസി പരീക്ഷയെഴുതുന്നത്. 2004 കേന്ദ്രങ്ങളിലായി 4,46,471 പേരാണ് ഹയർസെക്കൻഡറി പരീക്ഷയെഴുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP