Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബസിന്റെ പിന്നിലെ ടയർ പൊട്ടിത്തെറിച്ചത് വലിയ ശബ്ദത്തോടെ: പിന്നാലെ വൻ തീഗോളമായി മാറി കെഎസ്ആർടിസി ബസ്; യാത്രക്കാരായ അയ്യപ്പന്മാർ രക്ഷപ്പെട്ടത് വാതിലിലുടെയും വശങ്ങളിലൂടെയും ചാടി; രക്ഷാപ്രവർത്തനത്തിനിടെ അയ്യപ്പന്മാർക്ക് നിസാര പരുക്ക്

ബസിന്റെ പിന്നിലെ ടയർ പൊട്ടിത്തെറിച്ചത് വലിയ ശബ്ദത്തോടെ: പിന്നാലെ വൻ തീഗോളമായി മാറി കെഎസ്ആർടിസി ബസ്; യാത്രക്കാരായ അയ്യപ്പന്മാർ രക്ഷപ്പെട്ടത് വാതിലിലുടെയും വശങ്ങളിലൂടെയും ചാടി; രക്ഷാപ്രവർത്തനത്തിനിടെ അയ്യപ്പന്മാർക്ക് നിസാര പരുക്ക്

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല:  പമ്പ-നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ഓട്ടത്തിനിടെ തീപിടിച്ചു നശിച്ചു. യാത്രക്കാരായ അയ്യപ്പന്മാർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. വെള്ളിയാഴ്ചയായ ഇന്ന് വൈകിട്ട് 6.50ന് ചാലക്കയത്തിനും അട്ടത്തോടിനും മധ്യേ വനമേഖലയിലാണ് അപകടം ഉണ്ടായത്. പത്തനംതിട്ട ഡിപ്പോയുടെ ലോഫ്‌ളോർ നോൺ എസി ജന്റം ബസ് ആണ് തീപിടിച്ചതും.

ബസിന്റെ പിന്നിലെ ടയർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അതിന്റെ ഭാഗം ഡീസൽ ടാങ്കിൽ തട്ടിയാണ് തീ ഉണ്ടായതെന്ന് സൂചന. ബസിൽ അമ്പതിലധികം  യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാർ വാതലിലൂടെയും വശങ്ങളിലൂടെയും പുറത്തേക്ക് ചാടിയാണ് രക്ഷപെട്ടത്. വശങ്ങളിലൂടെ ചാടിയവർക്കാണ് നിസാര പരുക്കുപറ്റിയത്. 

മൊബൈൽ റേഞ്ച് ഉള്ള സ്ഥലത്തല്ലായിരുന്നു അപകടം നടന്നത്. അതിനാൽ അപകടം പമ്പയിലും നിലയ്ക്കലും അറിയിക്കാൻ വൈകി. പമ്പ- നിലയ്ക്കൽ റൂട്ടിൽ റോന്ത് ചുറ്റുകയായിരുന്ന പൊലീസ് പമ്പയിൽ എത്തിയാണ് അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചത്. ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ച് വനത്തിലേക്ക് തീപടർന്നു. ഇതേ തുടർന്ന് പമ്പ-നിലയ്ക്കൽ റൂട്ടിൽ ഒരു മണിക്കൂറിലേറെ ഗതാഗതം മുടങ്ങിയിരുന്നു. 

ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തതിന് കാരണമെന്നാണ് നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കുംഭ മാസ പൂജയ്ക്കായി ശബരിമല നട തുറന്നതിേനോട് അനുബന്ധിച്ച് ദർശനത്തിനെത്തിയ തീർത്ഥാടകരാണ് ബസ്സിൽ ഉണ്ടായിരുന്നത് .സംഭവം അറിഞ്ഞെത്തിയ ഫയർഫോഴ്‌സും പൊലീസും ചേർന്ന് തീ നിയ്ന്ത്രണ വിേധേയമാക്കി. ആർക്കും ആളപായമില്ല. ബസിന് തീ പിടിക്കുന്നതിനിടെ ജീവരക്ഷാർത്ഥം ഓടി രക്ഷെടാൻ ശ്രമിക്കുന്നതിനിടൈയാണ് മൂന്ന് ഇതര സംസ്ഥാന തീർത്ഥാടകർക്ക് പരിക്കേറ്റത്. ഇവരെ പമ്പ ഗവ. ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.  

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP