Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമരം ചെയ്ത 150 എംപാനൽ ജീവനക്കാർക്ക് പണി തെറിച്ചു; സ്ഥിരം ജീവനക്കാരെ സ്ഥലം മാറ്റി പുനർനിയമിച്ചു; ഇനി ഒരു സമരത്തിന് തയ്യാറാവാൻ അനുവദിക്കാതെ കടുത്ത നിലപാടുമായി സർക്കാർ

സമരം ചെയ്ത 150 എംപാനൽ ജീവനക്കാർക്ക് പണി തെറിച്ചു; സ്ഥിരം ജീവനക്കാരെ സ്ഥലം മാറ്റി പുനർനിയമിച്ചു; ഇനി ഒരു സമരത്തിന് തയ്യാറാവാൻ അനുവദിക്കാതെ കടുത്ത നിലപാടുമായി സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഡ്യൂട്ടി പുനഃക്രമീകരണവുമായി ബന്ധപ്പെട്ട സമരത്തിൽ സസ്‌പെന്റ് ചെയ്ത എം പാനൽ ജീവനക്കാരെ ഇനി തിരിച്ചെടുക്കില്ല. 150 പേർക്കാണ് ജോലി നഷ്ടമാകുന്നത്. കെ എസ് ആർ ടി സിയിൽ ഇനി സമരത്തിന്റെ സാധ്യതകൾ ഇല്ലാതാക്കാനാണ് ഇത്. സമരം ചെയ്ത സ്ഥിരം തൊഴിലാളികളുടെ സുഖവാസവും അവസാനിപ്പിക്കും. കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാരുടെ സമരത്തിൽ പങ്കെടുത്തവർക്കെതിരെയാണ് നടപടികൾ.

സമരത്തെ തുടർന്നു സസ്‌പെൻഡ് ചെയ്ത 340 മെക്കാനിക്കൽ ജീവനക്കാരെ തിരിച്ചെടുക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ തിരിച്ചെടുക്കുന്നവരെ സ്ഥലംമാറ്റി നിയമിക്കും. ഇന്നലെ അംഗീകൃത യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണു ജീവനക്കാരെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. അച്ചടക്കനടപടി എന്ന നിലയിലാണു സ്ഥലംമാറ്റം.

തുടർനടപടികൾക്കായി ഡിപ്പോ അധികൃതരെ ചുമതലപ്പെടുത്തി. സസ്‌പെൻഡ് ചെയ്ത നടപടി പുനഃപരിശോധിക്കണമെന്നു മന്ത്രി തോമസ് ചാണ്ടി സിഎംഡി എം.ജി.രാജമാണിക്യത്തിനു നിർദ്ദേശം നൽകിയിരുന്നു. ചുരുക്കത്തിൽ സമരത്തിൽ പങ്കെടുത്ത 150 എം പാനൽ ജീവനക്കാർക്കു ജോലി നഷ്ടപ്പെടുമെന്നാണ് തെളിയുന്നത്. കെഎസ്ആർടിസി വർക്ഷോപ് നവീകരണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചു.

നേരത്തെ യൂണിയൻ പ്രതിനിധികളും മന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയിലുണ്ടായ ധാരണയെ തുടർന്ന് സമരം പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. ഡ്യൂട്ടി സമ്പ്രദായത്തിലെ അപാകത പരിഹരിക്കാമെന്ന് ഉറപ്പ് കിട്ടിയതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനമായത്. എന്നാൽ 12 മണിക്കൂറിന്റെ പുതിയ ഷിഫ്റ്റ് പിൻവലിക്കണമെന്ന ആവശ്യത്തിൽ ജീവനക്കാർ ഉറച്ചുനിന്നു. ഇതോടെ യൂണിയൻകാരുടെ പിന്തുണയും നഷ്ടമായി. ഈ സാഹചര്യത്തിലാണ് സമരം ചെയ്ത എം പാനലുകാർക്ക് ജോലി നഷ്ടമാകുന്നത്.

കെ എസ് ആർ ടി സിയിലെ സമരത്തിന് എന്നും മുന്നിൽ നിൽക്കുന്നത് എം പാനൽ ജീവനക്കാരാണ്. അതുകൊണ്ടാണ് കൂടുതൽ ശക്തമായ നടപടി ഇപ്പോൾ സർക്കാരിന്റെ നിർദ്ദേശ പ്രകാരം മാനേജ്‌മെന്റ് എടുക്കുന്നത്. ഇതോടെ സമരത്തിന് ഇറങ്ങുന്നവർ പല തവണ ആലോചന നടത്തുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP