Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെ എസ് ആർ ടി സിയിലെ സൂചനാ പണിമുടക്ക് ഭാഗീകം; പണിമുടക്ക് അനാവശ്യമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ; കൊട്ടാരക്കരയിൽ ഡ്രൈവർക്ക് സമരാനുകൂലികളുടെ മർദ്ദനം

കെ എസ് ആർ ടി സിയിലെ സൂചനാ പണിമുടക്ക് ഭാഗീകം; പണിമുടക്ക് അനാവശ്യമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ; കൊട്ടാരക്കരയിൽ ഡ്രൈവർക്ക് സമരാനുകൂലികളുടെ മർദ്ദനം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ഒരുവിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്ക് സംസ്ഥാനത്ത് ഭാഗികം. സിഐടിയു അനുകൂല സംഘടന സമരത്തിൽ പങ്കെടുക്കുന്നില്ല. അതിനാൽ പലസ്ഥലത്തും ബസ്സുകൾ ഓടുന്നു.

അതിനിടെ കെഎസ്ആർടിസിലെ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് അനാവശ്യമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. എന്ത് കാര്യത്തിനാണ് ഇവർ സമരം നടത്തുന്നതെന്ന് അറിയില്ല. സർവീസ് മുടക്കിയുള്ള സമരം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. ജീവനക്കാർ മുന്നോട്ടു വച്ച ആവശ്യങ്ങൾ പരമാവധി പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഏഴാം തീയതി ശമ്പളവും പെൻഷനും നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണെന്നും മന്ത്രി എകെ ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കൊട്ടാരക്കര, വൈക്കം, മാനന്തവാടി എന്നീ ഡിപ്പോകളിൽ സമരം പൂർണ്ണമാണ്. അതിനിടെ, കൊല്ലം ഡിപ്പോയിലെ ഡ്രൈവർ ശ്രീകുമാറിന് കൊട്ടാരക്കര ഡിപ്പോയിൽവച്ച് സമരാനുകൂലികളുടെ മർദ്ദനമേറ്റു. ബസ് തടഞ്ഞുനിർത്തി മർദ്ദിച്ചുവെന്നാണ് ശ്രീകുമാർ പറയുന്നത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് ഏതാനും ബസുകൾ ഓടുന്നുവെങ്കിലും പണിമുടക്ക് യാത്രക്കാരെ വലച്ചു. ദീർഘദൂര സർവീസുകളും സിറ്റി സർവീസുകളും ഭാഗികമായി നടക്കുന്നുണ്ട്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഡിപ്പോയിൽ പണിമുടക്ക് പൂർണമാണ്. മറ്റ് ഡിപ്പോകളിലെ സർവീസുകൾ ഭാഗികമായി നടക്കുന്നുണ്ട്.

മധ്യകേരളത്തിലും സമരം ഭാഗികമാണ്. കോട്ടയം ജില്ലയിൽ മാത്രമാണ് പണിമുടക്ക് ശക്തം. ജില്ലയിലെ വൈക്കം ഡിപ്പോയിൽനിന്ന് ഒരു സർവീസും നടത്തുന്നില്ല. എറണാകുളം ഡിപ്പോയിൽനിന്നുള്ള ദീർഘദൂര സർവീസുകളെയും ലോ ഫ്ളോർ ബസ് സർവീസുകളെയും പണിമുടക്ക് ബാധിച്ചു. പാലക്കാട് ജില്ലയിൽ പകുതിയോളം സർവീസുകൾ നടക്കുന്നുണ്ട്. മലബാറിലും പണിമുടക്ക് ഭാഗികമാണ്. കോഴിക്കോട് ഡിപ്പോയിൽ ഉദ്യോഗസ്ഥർ ക്യാമ്പുചെയ്ത് ജീവനക്കാരുടെ പുനർവിന്യാസം നടത്തിയാണ് സർവീസുകൾ ഉറപ്പാക്കിയത്. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകൾ നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് വെള്ളിയാഴ്ച അർധരാത്രിയോടെ അവസാനിക്കും.

ബിഎംഎസിന്റെ കെഎസ്ടി എംപ്ലോയീസ് സംഘ്, ഭരണാനുകൂല എഐടിയുസി, കോൺഗ്രസ് അനുകൂല ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ എന്നീ മൂന്നു സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്. പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ മാർച്ച് ഒന്നിനു നിയമസഭാമാർച്ചും മാർച്ച് ആറു മുതൽ അനിശ്ചിതകാല പണിമുടക്കും യൂണിയൻ പ്രഖ്യാപിച്ചിട്ടുണ്ട്.

സേവനക്കരാറിന്റെ അടിസ്ഥാനത്തിൽ മാത്രം ജീവനക്കാരുടെ ഡ്യൂട്ടി സമയം ക്രമീകരിക്കുക, എംപാനൽ ജീവനക്കാരെ അകാരണമായി പീഡിപ്പിക്കുന്നതും പിരിച്ചുവിടുന്നതും അവസാനിപ്പിക്കുക, തുടങ്ങിയവയാണ് കെഎസ്ടി എംപ്ലോയീസ് സംഘ് മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP