Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

കുറഞ്ഞ ചെലവിൽ ക്രിസ്മസ്-പുതുവത്സര യാത്രകൾ; നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും ജിംഗിൾ ബെൽസ് മുഴക്കി ആനവണ്ടിയുടെ ഓഫർ; കപ്പൽ യാത്രയ്ക്കും കെ എസ് ആർ ടി സിയിൽ അവസരം

കുറഞ്ഞ ചെലവിൽ ക്രിസ്മസ്-പുതുവത്സര യാത്രകൾ; നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും ജിംഗിൾ ബെൽസ് മുഴക്കി ആനവണ്ടിയുടെ ഓഫർ; കപ്പൽ യാത്രയ്ക്കും കെ എസ് ആർ ടി സിയിൽ അവസരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ഓഫറുമായി കെഎസ്ആർടിസി. ജിംഗിൾ ബെൽസ് എന്ന പേരിൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് പ്രത്യേക പാക്കേജ് അവതരിപ്പിച്ചത്. ഒറ്റയ്ക്കും കൂട്യായും കുടുംബത്തോടെയും കുറഞ്ഞ ചെലവിൽ അവധിദിനങ്ങൾ ആഘോഷമായി യാത്ര ചെയ്യാം. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും ഗവി, പരുന്തുംപാറ, വാഗമൺ, വയനാട്, മൂന്നാർ, അതിരപ്പിള്ളി, മലക്കപ്പാറ എന്നിവിടങ്ങളിലേക്കാണ് യാത്രകൾ.

യാത്രികർക്കായി പ്രത്യേകം മത്സരങ്ങളും വിനോദ പരിപാടികളും പാക്കേജിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 24, 31 ദിവസങ്ങളിൽ ഗവി, പരുന്തുംപാറ എന്നിവിടങ്ങളിലേക്ക് പ്രത്യേക പ്രകൃതി സൗഹൃദ യാത്രയ്ക്കും അവസരമുണ്ട്.

കെഎസ്ആർടിസിയുടെ ക്രിസ്മസ് പുതുവത്സര പാക്കേജുകൾ നോക്കാം

ഗവി, പരുന്തുംപാറ ഏകദിന യാത്ര
ഡിസംബർ 24, 31. ബുക്കിങിന് 9539801011.

വാഗമൺ രണ്ട് ദിവസത്തെ യാത്ര
ഡിസംബർ 27, 28. ബുക്കിങിന് 9946263153.

വയനാട് പുതുവത്സര യാത്ര
ഡിസംബർ 30, 31, ജനുവരി ഒന്ന്, രണ്ട്. ബുക്കിങിന് 9074639043.

ക്രിസ്മസ് പ്രത്യേക സമ്പൂർണ മൂന്നാർ യാത്ര
ഡിസംബർ 23, 24, 25. ബുക്കിങിന് 9539801011.

കാപ്പുക്കാട്, പൊന്മുടി ഏകദിന യാത്ര
ഡിസംബർ ഒമ്പത്, 17, 24, 31. ബുക്കിങിന് 6282674645.

തിരുവൈരാണിക്കുളം തീർത്ഥാടനം
ഡിസംബർ 27, 30, ജനുവരി രണ്ട്. ബുക്കിങിന് 9497849282.

വണ്ടർലാ സ്പെഷൽ
ഡിസംബർ 28. ബുക്കിങിന് 9539801011.

അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ
ഡിസംബർ 30, 31. ബുക്കിങിന് 9539801011.

ഇതിനു പുറമേ അറബിക്കടലിലെ നെഫർറ്റിറ്റി ആഡംബര കപ്പലിലെ യാത്രകളുടെ ബുക്കിങും നെയ്യാറ്റിൻകര യൂണിറ്റിൽ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾക്ക് 9846067232 എന്ന നമ്പറിൽ ബന്ധപ്പെടണം. കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങൾക്കനുസരിച്ച് യാത്രയിൽ മാറ്റമുണ്ടാവാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP