Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാഹിയിൽ നിന്ന് നികുതി വെട്ടിച്ചു കടത്തിയതിന് പൊലീസ് പിടിച്ചെടുത്ത ഡീസൽ കെ. എസ്. ആർ.ടി.സി ടെൻഡർ വിളിച്ചെടുത്തു; ടെൻഡർ തുക 7,87700 രൂപ

മാഹിയിൽ നിന്ന് നികുതി വെട്ടിച്ചു കടത്തിയതിന് പൊലീസ് പിടിച്ചെടുത്ത ഡീസൽ കെ. എസ്. ആർ.ടി.സി ടെൻഡർ വിളിച്ചെടുത്തു; ടെൻഡർ തുക 7,87700 രൂപ

സ്വന്തം ലേഖകൻ

കണ്ണൂർ:മാഹിയിൽ നിന്ന് നികുതി വെട്ടിച്ചു കടത്തി കൊണ്ട് വന്ന് പൊലീസ് പിടിച്ചെടുത്ത ഡീസൽ കണ്ണൂർ കെഎസ്ആർടിസി ഡിപ്പോ ടെൻഡർ വിളിച്ചെടുത്തു. 11950 ലിറ്റർ ഡീസലാണ് കെഎസ്ആർടിസിടെൻഡർ വിളിച്ചെടുത്തത്.കടത്തികൊണ്ടുവന്ന ഡീസൽ സർക്കാർ കണ്ടുകെട്ടുകയും വിൽപനക്കായി ടെണ്ടർ ക്ഷണിക്കുകയുമായിരുന്നു.

രണ്ടാഴ്ചമുമ്പ് 7,87700 രൂപയ്ക്കാണ് കെഎസ്ആർടിസി ടെൻഡർ വിളിച്ചത്. ഇതിന് കളക്ടർ എസ്. ചന്ദ്രശേഖർ അനുമതി നൽകുകയായിരുന്നു. ഇന്നലെ ഉച്ചയോടെ 11950 ലിറ്റർ ഡീസൽ എആർ ക്യാംപിൽ നിന്നും കണ്ണൂർ ഡിപ്പോയിലുള്ള പമ്പിലേക്ക് എത്തിച്ചു. നിലവിൽ കെഎസ്ആർടിസി എടക്കാടുള്ള സ്വകാര്യ പമ്പിൽ നിന്നാണ് കണ്ണൂർ ഡിപ്പോയിലേക്ക് ഇന്ധനം എത്തിക്കുന്നത്.

രണ്ട് മാസം മുൻപാണ് തലശേരി കോടിയേരിയിൽ നിന്ന് നികുതിവെട്ടിച്ച് കടത്തുകയായിരുന്ന ഡീസൽ പൊലീസ് പിടിച്ചെടുത്തത്. മാഹിയിലെ മൂലക്കടവ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിൽ നിന്ന് മറിച്ചുവിൽക്കുന്നതിനായി എറണാകുളത്തേയ്ക്ക് കൊണ്ടുപോയ 12000 ലിറ്റർ ഡീസലാണ് കോടിയേരിയിൽ വെച്ച് പിടിച്ചെടുത്തത്. പന്തക്കൽ പെട്രോൾ പമ്പിൽ നിന്ന് കടത്തിയ ഡീസൽ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഡ്രൈവർ അടക്കം അറസ്റ്റിലായതോടെ ഡീസൽ ടാങ്കറടക്കം എ.ആർ ക്യാംപിലായിരുന്നു സൂക്ഷിച്ചിരുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP