Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202203Monday

ജോലിസമയത്ത് മദ്യപിക്കുന്ന ജീവനക്കാരെ പിടികൂടാൻ കെഎസ്ആർടിസി; കൂടുതൽ ബ്രെത്ത്ലൈസറുകൾ വാങ്ങും; എല്ലാ ജില്ലകളിലും ബ്രെത്ത്ലൈസർ സ്‌ക്വാഡിന് രൂപം നൽകും

ജോലിസമയത്ത് മദ്യപിക്കുന്ന ജീവനക്കാരെ പിടികൂടാൻ കെഎസ്ആർടിസി; കൂടുതൽ ബ്രെത്ത്ലൈസറുകൾ വാങ്ങും; എല്ലാ ജില്ലകളിലും ബ്രെത്ത്ലൈസർ സ്‌ക്വാഡിന് രൂപം നൽകും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജോലിസമയത്ത് മദ്യപിക്കുന്ന ജീവനക്കാരെ കണ്ടെത്താൻ കൂടുതൽ ബ്രെത്ത്ലൈസറുകൾ വാങ്ങാൻ നടപടി ആരംഭിച്ച് കെഎസ്ആർടിസി. എല്ലാ ജില്ലകളിലും ബ്രെത്ത്ലൈസർ സംവിധാനത്തോടെ സ്‌ക്വാഡിന് രൂപം നൽകാനാണ് തീരുമാനം. ഡിപ്പോകളിൽ പരിശോധന കർശനമാക്കാനും തീരുമാനമായി.

നിലവിൽ നാല് ജില്ലകളിൽ മാത്രമാണ് ബ്രെത്ത്ലൈസർ സംവിധാനത്തോടെ സ്‌ക്വാഡ് പ്രവർത്തിക്കുന്നത്. മറ്റ് പത്ത് ജില്ലകളിലും സ്‌ക്വാഡിന് ഉടൻ ബ്രെത്ത്ലൈസർ നൽകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് മാത്രം പത്ത് ബ്രെത്ത്ലൈസറുകൾ വാങ്ങുന്നുണ്ട്. ഇതിനായി ടെൻഡർ നടപടികൾ പൂർത്തിയായി.

തിരുവനന്തപുരം കാട്ടാക്കടയിൽ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചത് വിവാദമായിരുന്നു. ഈ സംഭവം കോർപ്പറേഷന് നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ഇത്തരം സന്ദർഭങ്ങളിൽ ജീവനക്കാർ മദ്യപിച്ചിരുന്നുവെന്ന് ആരോപണം ഉണ്ടായാൽ പ്രതിരോധിക്കാൻ നിലവിൽ മാർഗമില്ല. തുടർന്നാണ് പുതിയ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP