Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡ് വ്യാപനം: പുതിയ ക്രമീകരണവുമായി കെഎസ്ആർടിസി; പകൽ പരമാവധി ഓർഡിനറി, ഹ്രസ്വദൂര ഫാസ്റ്റ്; രാത്രി 60% ദീർഘദൂര സർവീസ്; യാത്രക്കാർക്ക് മാസ്‌ക് നിർബന്ധം

കോവിഡ് വ്യാപനം: പുതിയ ക്രമീകരണവുമായി കെഎസ്ആർടിസി; പകൽ പരമാവധി ഓർഡിനറി, ഹ്രസ്വദൂര ഫാസ്റ്റ്; രാത്രി 60% ദീർഘദൂര സർവീസ്; യാത്രക്കാർക്ക് മാസ്‌ക് നിർബന്ധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം കോവിഡ് വ്യാപനം ശക്തമായതിനാൽ സർക്കാർ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബസ് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിനു കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ് ഉണ്ടായെങ്കിലും തിരക്കേറിയ രാവിലെ 7 മുതൽ രാത്രി 7 വരെ കൂടുതൽ സർവീസുകൾ നടത്തുന്നതിനാണു ക്രമീകരണം. അതിനായി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കും.

രാവിലെ 7 മുതൽ രാത്രി 7 വരെ പരമാവധി ഓർഡിനറി, ഹ്രസ്വദൂര ഫാസ്റ്റ് ബസുകൾ സർവീസ് നടത്തും. വൈകിട്ട് 7 നു ശേഷവും വരുമാനമുള്ള ട്രിപ്പുകൾ ഓടും. ഡബിൾ ഡ്യൂട്ടി 20 ശതമാനത്തിലധികം ജീവനക്കാർക്ക് അനുവദിക്കില്ല.

രാത്രി 60% ദീർഘദൂര സർവീസുകൾ ഓപ്പറേറ്റ് ചെയ്യും. കൂടാതെ യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് ഓർഡിനറി സർവീസുകളും ഓപ്പറേറ്റ് ചെയ്യും.പകൽ മുഴുവൻ ദീർഘദൂര സർവീസുകളും ഓടും.

മാസ്‌ക് ധരിക്കാത്ത ഒരാളെപ്പോലും ബസിൽ കയറ്റില്ല. യാത്രയിലുടനീളം മാസ്‌ക് ശരിയായി ധരിച്ചിട്ടുണ്ടെന്ന് കണ്ടക്ടർമാർ ഉറപ്പുവരുത്തും. മാസ്‌ക് ധരിക്കാത്തവരെ യാത്രചെയ്യാൻ അനുവദിക്കില്ല. സർവീസ് കഴിഞ്ഞുവരുന്ന ബസുകൾ അണുവിമുക്തമാക്കിയതിനു ശേഷമേ അടുത്ത സർവീസ് നടത്തുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP