Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹ്രസ്വകാല, ദീർഘകാല വായ്പകളിലായി പലിശയടക്കം 491.64 കോടിരൂപ കെഎസ്ആർടിസി തിരിച്ചടയ്ക്കാനുണ്ടെന്ന് കെടിഡിഎഫ്‌സി; ഇതേ കുറിച്ച് അറിയില്ലെന്ന് കെ എസ് ആർ ടി സിയും; വായ്പ സംബന്ധിച്ച് രണ്ട് സ്ഥാപനങ്ങളുടേയും കണക്കുകൾ രണ്ട് വഴിക്ക്

ഹ്രസ്വകാല, ദീർഘകാല വായ്പകളിലായി പലിശയടക്കം 491.64 കോടിരൂപ കെഎസ്ആർടിസി തിരിച്ചടയ്ക്കാനുണ്ടെന്ന് കെടിഡിഎഫ്‌സി; ഇതേ കുറിച്ച് അറിയില്ലെന്ന് കെ എസ് ആർ ടി സിയും; വായ്പ സംബന്ധിച്ച് രണ്ട് സ്ഥാപനങ്ങളുടേയും കണക്കുകൾ രണ്ട് വഴിക്ക്

കോഴിക്കോട്: കെടിഡിഎഫ്‌സി, കെഎസ്ആർടിസിക്കു നൽകിയ വായ്പ സംബന്ധിച്ച് കണക്കുകളിൽ പൊരുത്തക്കേട്. ഇരു കോർപറേഷനുകളുടെയും കണക്കുകൾ വ്യത്യസ്തമാണ്.

കെടിഡിഎഫ്‌സിയുടെ (കേരള ട്രാൻസ്‌പോർട് ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ) കണക്കനുസരിച്ച് ഹ്രസ്വകാല, ദീർഘകാല വായ്പകളിലായി പലിശയടക്കം 491.64 കോടിരൂപ കെഎസ്ആർടിസി തിരിച്ചടയ്ക്കാനുണ്ട്. ഹ്രസ്വകാല വായ്പ ഇനത്തിൽ 332.37 കോടി രൂപയും അതിന്റെ പലിശ 23.27 കോടിയും ദീർഘകാല വായ്പ 121 കോടിയും പലിശ 15 കോടിയും ഇപ്പോഴും കുടിശികയാണെന്നാണ് ഓഡിറ്റ് പരിശോധനയുടെ അടിസ്ഥാനത്തിൽ കെടിഡിഎഫ്‌സി പറയുന്നത്. ഇതിന്റെ തിരിച്ചടവ് കാലാവധി കഴിഞ്ഞെന്നും ഇപ്പോൾ ഒരു തിരിച്ചടവും നടക്കുന്നില്ലെന്നും അവരുടെ വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. എന്നാൽ ഇതേ കുറിച്ച് കെ എസ് ആർ ടി സിക്ക് അറിവില്ല.

എന്നാൽ കൺസോർഷ്യം വായ്പ ഇനത്തിൽ കെടിഡിഎഫ്‌സി വിഹിതമായ തുക സംബന്ധിച്ച കണക്ക് ഒരുപോലെയാണ്. ആ തരത്തിൽ 150 കോടി വായ്പ കൈപ്പറ്റിയതിൽ 145 കോടി തിരിച്ചടയ്ക്കാനുണ്ട്. കെടിഡിഎഫ്‌സിയിൽനിന്ന് 2018 മാർച്ചിലെടുത്ത ഈ വായ്പ മാത്രമേ നിലവിലുള്ളൂവെന്നാണ് വിവരാവകാശ അന്വേഷണത്തിനു കെഎസ്ആർടിസി നൽകിയ മറുപടി. ഇതിന്റെ തിരിച്ചടവായി 4,32,950 രൂപ പ്രതിദിനം നൽകുന്നുമുണ്ട്. ഇനിയും 19 വർഷംകൊണ്ട് അടച്ചുതീർത്താൽ മതിയാകും.

ഇനി കൺസോർഷ്യം വായ്പയല്ലാതെ മറ്റു വായ്പകൾ കെഎസ്ആർടിസിക്കു നൽകാനാകില്ലെന്നും കെടിഡിഎഫ്‌സി ലീഗൽ ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ മാനേജർ നൽകിയ മറുപടിയിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP