Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലപ്പുഴയിൽ ക്ഷേത്രോത്സവത്തിനിടയിൽ സംഘർഷം; സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്കും മർദനം; പരിക്കേറ്റ എസ്‌ഐയും സിവിൽ പൊലീസ് ഓഫീസറും ചികിത്സ തേടി

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസുകാർക്കു പരിക്ക്. കനകക്കുന്ന് എസ്ഐ ശ്രീകാന്ത് എസ്. നായർ, സിവിൽ പൊലീസ് ഓഫീസർ സതീഷ് എന്നിവർക്കാണു പരിക്കേറ്റത്.

ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂർ വടക്കൻ കോയിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ചാണു സംഘർഷമുണ്ടായത്. ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ എസ്ഐയെ ഒരു സംഘം മർദിച്ചു. എസ്ഐയെ മർദിക്കുന്നതു തടയാൻ ശ്രമിച്ചപ്പോഴാണു സതീഷിനു മർദനമേറ്റത്. എസ്ഐയുടെ ഇരു കൈകൾക്കും സാരമായി പരിക്കേറ്റു. പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP