Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യാജ രേഖകൾ ചമച്ച് ആലുവ കെഎസ്എഫ്.ഇ ശാഖയിൽ നിന്നും നാല്‌ലക്ഷം രൂപ തട്ടിയെടുത്തു; സഹോദരന്മാർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

വ്യാജ രേഖകൾ ചമച്ച് ആലുവ കെഎസ്എഫ്.ഇ ശാഖയിൽ നിന്നും നാല്‌ലക്ഷം രൂപ തട്ടിയെടുത്തു; സഹോദരന്മാർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കൊച്ചി: വ്യാജ രേഖകൾ ചമച്ച് ആലുവ കെ.എസ്.എഫ്.ഇ ശാഖയിൽ നിന്നും നാല്‌ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സഹോദരന്മാർ ഉൾപ്പെടെ മൂന്ന് പേരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ മറ്റു ചില കേസുകളിൽ പ്രതികളായി ജയിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്ന ഇവരെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് തെളിവെടുപ്പ് നടത്തി.

കോഴിക്കോട് പൊക്കുന്നം സ്വദേശി അബ്ദുൾ റഹിമാൻ, ചാലക്കുടിസ്വദേശികളായ രാമചന്ദ്രൻ സഹോദരൻ സുരേന്ദ്രൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ തിരിച്ചറിഞ്ഞിട്ടുള്ള ശ്യാം റഹ്മാൻ എന്നയാൾ ഒളിവിലാണ്. പിടിയിലായ മൂവർക്കുമെതിരെ കൊരട്ടിയിൽ മൂന്ന് കേസുകളും ചാലക്കുടി, പീച്ചി, മണ്ണുത്തി, തൃശൂർ ഈസ്റ്റ് സ്‌റേറഷനുകളിൽ ഓരോ കേസുകൾ വീതവുമുണ്ട്. ഇവരിൽ സുരേന്ദ്രനും രാമചന്ദ്രനും സമാനമായ മറ്റൊരുതട്ടിപ്പ് കേസിൽ ആറ് മാസം തടവിന് ശിക്ഷിക്കപ്പെട്ട് തൃശൂർ സെൻട്രൽ ജയിലിൽ കഴിയവവേയാണ് അവിടെ നിന്നും കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ്‌രേഖപ്പെടുത്തിയത്.

2014 നവംബറിലാണ് സംഭവം.പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റ്, റെയർ എർത്ത് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരെന്ന പേരിലാണ് ഇവർ വ്യാജ ശമ്പള സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. യഥാർത്ഥ മേൽവിലാസം മാറ്റി തെരഞ്ഞെടുപ്പ് കീഷന്റെ വ്യാജ തിരിച്ചറിയൽ രേഖകളും ഇവർ തയ്യാറാക്കിയിരുന്നു. ഇവർക്ക് വ്യാജ തിരിച്ചറിയൽ രേഖകൾ നിർിച്ചുകൊടുത്തത് ചാലക്കുടിസ്വദേശിയായ വെമ്പിളിയൻ ജോയി എന്നയാളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇവർക്ക് സഹായികളായി തപാൽ ജീവനക്കാരിൽ ചിലരും പ്രവർത്തിച്ചിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. സ്ത്രീകളുൾപ്പെടെ വലിയൊരു റാക്കറ്റാണ് ഈ തട്ടിപ്പ് സംഘത്തിന്റെ പിന്നിലുള്ളതെന്നും വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP