Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി വൈദ്യുതവാഹനങ്ങൾ വാങ്ങാൻ മടിക്കേണ്ട; കെ.എസ്.ഇ.ബി.യുടെ ആറ് ചാർജിങ് സ്റ്റേഷനുകൾ മൂന്നുമാസത്തിനുള്ളിൽ; യൂണിറ്റിന് അഞ്ചുരൂപ നിരക്കിൽ വിൽപ്പന നടത്തിയേക്കും  

ഇനി വൈദ്യുതവാഹനങ്ങൾ വാങ്ങാൻ മടിക്കേണ്ട; കെ.എസ്.ഇ.ബി.യുടെ ആറ് ചാർജിങ് സ്റ്റേഷനുകൾ മൂന്നുമാസത്തിനുള്ളിൽ; യൂണിറ്റിന് അഞ്ചുരൂപ നിരക്കിൽ വിൽപ്പന നടത്തിയേക്കും   

മറുനാടൻ ഡെസ്‌ക്‌

കൊല്ലം;ഇനി വൈദ്യുതവാഹനങ്ങൾ വാങ്ങാൻ മടിക്കേണ്ട. ആവശ്യത്തിന് ചാർജ്ജിങ് സ്റ്റേഷനുകൾ ഇല്ലെന്ന പരാതിക്ക് അറുതി വരുന്നു. സംസ്ഥാനത്തെ ആറു കോർപ്പറേഷനുകളിൽ മൂന്നു മാസത്തിനകം കെ.എസ്.ഇ.ബി. ഇ-ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും.ഒട്ടേറെ സ്വകാര്യ സംരംഭകർ ചാർജിങ് സ്റ്റേഷൻ തുടങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നും കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എൻജിനിയർ മുഹമ്മദ് ഷെരീഫ് പറഞ്ഞു.

സംസ്ഥാന സർക്കാർ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ 32 ചാർജിങ് സ്റ്റേഷനുകളും കേന്ദ്ര പദ്ധതിപ്രകാരം ആറു കോർപ്പറേഷനുകളിലും മലപ്പുറം നഗരസഭയിലും ചാർജിങ് സ്റ്റേഷനുകൾ പിന്നാലെ തുടങ്ങും. എൽ.പി.ജി. സിലിൻഡറുകൾ പോലെ ബാറ്ററികൾ വാടകയ്ക്ക് ലഭ്യമാക്കുന്ന സ്വാപ്പിങ് സ്റ്റേഷനുകളും കെ.എസ്.ഇ.ബി. ഉടൻ തുടങ്ങും.

സ്വകാര്യ സംരംഭകർക്കും സർക്കാർ വകുപ്പുകൾക്കും ചാർജിങ് സ്റ്റേഷൻ തുറക്കാനാകും. റോഡരികിൽ 15 മീറ്റർ നീളവും ഏഴുമീറ്റർ വീതിയുമുള്ള ഭൂമിയാണു വേണ്ടത്. 15 മീറ്റർ റോഡ് ഫ്രണ്ടേജ് ഉണ്ടാകണം. സ്ഥലസൗകര്യമുണ്ടെങ്കിൽ പെട്രോൾ പമ്പുകളോടു ചേർന്നും ചാർജിങ് സ്റ്റേഷനുകൾ തുടങ്ങാം.

വൈദ്യുതി നിരക്കിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. യൂണിറ്റിന് അഞ്ചുരൂപ നിരക്കിൽ വിൽക്കണമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിർദ്ദേശം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പരിസരത്തുള്ള കെ.എസ്.ഇ.ബി.യുടെ കേരളത്തിലെ ആദ്യ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനിലും ഈ നിരക്കാണ് ഈടാക്കുന്നത്.2020 അവസാനിക്കുമ്പോൾ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന രണ്ടുലക്ഷം ഇരുചക്ര വാഹനങ്ങളും അരലക്ഷം ഓട്ടോറിക്ഷകളും ആയിരം ചരക്ക് വാഹനങ്ങളും മൂവായിരം ബസുകളും സംസ്ഥാനത്തുണ്ടാകുമെന്നാണു കരുതുന്നത്.

ചാർജിങ് സ്റ്റേഷനുകൾ

1. തിരുവനന്തപുരം- നേമം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്

2. കൊല്ലം- ഓലയിൽ സെക്ഷൻ ഓഫീസ്

3. കൊച്ചി- കലൂർ സബ്‌സ്റ്റേഷൻ

4. തൃശ്ശൂർ- വിയ്യൂർ സബ് സ്റ്റേഷൻ

5. കോഴിക്കോട്- നല്ലളം സബ്‌സ്റ്റേഷൻ

6. കണ്ണൂർ- ചൊവ്വ സബ്‌സ്റ്റേഷൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP